കട്ടൻചായയും പരിപ്പുവടയും എന്ന .സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വീണ്ടും അന്വേഷണം നടത്താൻ പൊലീസ് നിർദേശം. വിവാദം സംബന്ധിച്ച് കോട്ടയം എസ് പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിജിപി മനോജ് ഏബ്രഹാം റിപ്പോർട്ട് തള്ളി. വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് കോട്ടയം എസ് പിക്ക് എഡിജിപി നിർദേശം നൽകിയിട്ടുള്ളത്.
ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജയരാജന്റെ അടക്കം മൊഴികളിൽ വ്യക്തത കുറവ് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയ സാഹചര്യത്തിൽ പരാതിക്കാരനായ ഇ.പിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെയും ജയരാജന്റെയും മൊഴി പൊലീസ് എടുത്തിരുന്നു. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരിൽ തിരഞ്ഞെടുപ്പ് ദിവസം ചില രേഖകൾ പ്രചരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജൻ പൊലീസിൽ പരാതി നൽകിയത്. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ഇ.പി പരാതിയിൽ ആവശ്യപ്പെട്ടത്.
‘കട്ടൻചായയും പരിപ്പുവടയും’ എന്ന ഇ.പി ജയരാജന്റേതാണെന്ന തരത്തിൽ പുറത്തുവന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് ടിവി ചാനലുകൾ പുറത്തുവിട്ടത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങളിൽ ഉണ്ടായിരുന്നു
Recent Comments