ഷാരൂഖ് ഖാനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാന് സെപ്തംബര്‍ 7 ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെ മറ്റൊരു പ്രധാന വാര്‍ത്ത കൂടി തമിഴകത്ത് നിന്ന് എത്തുന്നു. നയന്‍താരയ്ക്ക് പിന്നാലെ കീര്‍ത്തി സുരേഷിനെയും ബോളിവുഡിന് പരിചയപ്പെടുത്താനൊരുങ്ങുകയാണ് ആറ്റ്ലി.
ആറ്റ്ലിയുടെ അടുത്ത സംവിധാന സംരംഭവും ഹിന്ദിയിലാണ്. ആറ്റ്ലി തന്നെയാണ് ഈ ഹിന്ദിചിത്രത്തിന്റെ നിര്‍മ്മാതാവും. ആറ്റ്ലി സംവിധാനം ചെയ്ത തമിഴ് ചിത്രം തെറിയുടെ റീമേക്കാണിത്. വിജയ് ആയിരുന്നു തെറിയിലെ നായകന്. ഹിന്ദിയില്‍ വിജയ്ക്ക് പകരം വരുണ്‍ ധവാനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്ക്കൊപ്പം തെറിയില്‍ മുഖ്യവേഷം ചെയ്തിരുന്നത് സാമന്തയും എമി ജാക്സണുമായിരുന്നു. സാമന്തയ്ക്ക് പകരക്കാരിയായിട്ടാണ് ആറ്റ്ലി കീര്‍ത്തി സുരേഷിനെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതും.
Recent Comments