വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 26 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അന്നുതന്നെ കീര്‍ത്തി സുരേഷും തൊട്ടടുത്ത ദിവസം ടൊവിനോയും സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. ഇരുവരുടേയും കോമ്പിനേഷന്‍ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം നടന്മാരായ ബൈജുവും നന്ദുവും കോട്ടയം രമേഷുമുണ്ട്.

അച്ഛന് സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ആദ്യമായി മകള്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടി വാശിക്കുണ്ട്. മേനകസുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് നിര്‍മ്മാണം.

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മഹേഷ് നാരായണനാണ്. കൈലാസ് മേനോനും വിനായക് ശശികുമാറിനുമാണ് സംഗീതവിഭാഗത്തിന്റെ ചുമതല.
Recent Comments