പ്രണയ ദിനമായ ഫെബ്രുവരി 14 നു ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട് ‘ദി മൗണ്ടെയ്ന് സ്റ്റോറി’ എന്ന പേരില്‍ മണാലിയില്‍ ആരംഭിച്ച കഫേയ്ക്ക് അഭിനന്ദനം അറിയിച്ച് വെട്ടിലായി കേരളത്തിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടില്‍ നിന്നാണ് കങ്കണയുടെ പുതിയ സംരംഭത്തിന് ആശംസ അറിയിച്ചത്.
നിങ്ങളുടെ പുതിയ ‘പ്യൂവര്‍ വെജിറ്റേറിയന്‍’ റസ്റ്റോറന്റിനെക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ വിനോദ സഞ്ചാരികള്‍ക്കും രുചികരമായ ഹിമാചലി സസ്യാഹാരങ്ങള്‍ നിങ്ങള്‍ വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു’, എന്നാണ് കോണ്‍ഗ്രസ് കേരള ഘടകം എക്സില്‍ കുറിച്ചത്.
എന്നാല്‍ ആശംസകള്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകം സംഭവത്തിനെതിരെ നെറ്റിസണ്‍സ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നു. ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ഉച്ചഭക്ഷണ സമയത്താണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണെന്ന് മറ്റൊരാള്‍ കുറിച്ചു.
Recent Comments