ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികള്‍ ഉയര്‍ന്നുവരുന്നത് ഭയപ്പെടുത്തുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ആര്‍ക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ സമൂഹത്തിനെയാകെ ബാധിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും ഇത് വഴിവയ്ക്കുന്നതും ഗൗരവതരമായ കാര്യമാണെന്നും അസോസിയേഷന് പറഞ്ഞു.
പരാതികളില്‍ പൊലീസ് അന്വേഷണവും കോടതി നടപടികളും പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടിന് മേലുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈയൊരു ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു എന്ന സാഹചര്യത്തിലാണ് അസോസിയേഷന് പത്രകുറിപ്പ് പുറത്ത് വിട്ടത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനുശേഷം സിനിമയിലെ ലൈംഗീകപീഡന പരാതികള്‍ അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍ ഇടപെടല്‍ കൂടി വേണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.
Recent Comments