കേരളം രൂക്ഷമായ മുദ്രപ്പത്ര ക്ഷാമം നേരിടുന്നു.ഇത് മൂലം വിവിധ ഇടപാടുകൾ നടത്തുന്നവർക്ക് വലിയ പ്രതിസന്ധികളാണ് നേരിടുന്നത് .ഒപ്പം സംസ്ഥാന സർക്കാരിനു വരുമാന നഷ്ടം .ഭൂമിയിടപാടുകൾ ,കോടതികളിലെ നിയമപരമായ നടപടികൾ ,ധാരണാപത്രങ്ങൾ ,ബാങ്ക് കാര്യങ്ങൾ ,മറ്റു ഔദ്യോഗിക രേഖകൾ തയ്യാറാക്കേണ്ടവർ ഉൾപ്പെടെയുള്ളവർക്ക് മുദ്രപ്പത്രത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത് .
ഇപ്പോൾ നിലവിലുള്ള ഓൺലൈൻ സബ്രദായ പ്രകാരം വെണ്ടർമാരുടെ അടുക്കൽ ചെന്ന് പേരുകൊടുത്ത് മൊബൈൽ നമ്പർ വഴി ഒ ടി പി ലഭിച്ചതിനുശേഷം മാത്രമേ മുദ്രപ്പത്രം ലഭിക്കുകയുള്ളൂ .ഇത് പൊതുജനങ്ങൾക്ക് ഇടപാടുകൾ നടത്തുവാൻ കാലതാമസത്തിനിടയാക്കുന്നു.ചെറുകിട വ്യവസായികൾക്ക് ഇത് മൂലം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത് .ഇതിനെതിരെ നിരവധി പരാതികൾ സംസ്ഥാന ധന മന്ത്രിക്കും മന്ത്രാലയത്തിനും അയച്ചെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട് .കഴിഞ്ഞ ദിവസം എറണാകുളം എംഎൽഎ ടി ജെ വിനോദ് രൂക്ഷമായ മുദ്രപ്പത്രത്തിന്റെ ക്ഷാമത്തെ സംബന്ധിച്ച് ധന വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനു നിവേദനം നൽകിയിരുന്നു.
മുദ്രപ്പത്രം കൃത്യമായ സമയത്ത് ലഭിക്കാത്തതിനാൽ ആവശ്യമായ ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയാതെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് . അതുകൊണ്ട് ഈ പ്രശനം അടിയന്തര നടപടികൾ പരിഹരിക്കാൻ വേണ്ടി വിവിധ വകുപ്പുകളുമായി ചർച്ച നടത്തി പരിഹരിക്കണമെന്ന് ടിജെ വിനോദ് എംഎൽഎ നിവേദനം വഴി ആവശ്യപ്പെട്ടു .സംസ്ഥാന സർക്കാരിനു നികുതി ഇനത്തിൽ കോടികൾ ലഭിക്കുന്ന മേഖലയാണ് മുദ്രപ്പത്രങ്ങളുടെ വിൽപ്പന .അവിടെയാണ് ഇത്തരത്തിൽ അലംഭാവം ഉണ്ടായിരിക്കുന്നത്.സർക്കാരിന്റെ വരുമാനം ഇതുപോലുള്ള മേഖലകളിലൂടെ കണ്ടെത്താതെ വായ്പകളിൽ മാത്രം ആശ്രയിക്കുന്നതിനെ സാമ്പത്തിക വിദഗ്ധർ വിമർശിക്കുവാൻ തുടങ്ങിയിട്ട് കുറേക്കാലമായി .എന്നിട്ടും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല.
Recent Comments