ബിജുമേനോനെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്റെ ടിമിന് കേരളാ പോലീസിന്റെ സ്നേഹാദരവ്. പോലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പോലീസ് പങ്കെടുക്കുകയുണ്ടായി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇന്‍ ചാര്‍ജ് ജില്സന്, ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുള്‍ റഹീം, ഡിവൈഎസ്പി സിഐഎഎല്‍ രവീന്ദ്രനാഥ് തുടങ്ങിയ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
‘ചിത്രത്തെപ്പറ്റി വളരെ മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്, ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു’ എന്നാണ് വേദിയില്‍ സംസാരിച്ച ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ് അഭിപ്രായപ്പെട്ടത്. ‘ഈ സിനിമ ഒരു വന്‍ വിജയമാവട്ടെ, നൂറു ദിവസം ആഘോഷിക്കട്ടെ’ എന്ന് എഡിഎസ്പി ഇന്‍ ചാര്‍ജ് ജില്സന് പറഞ്ഞു. ‘എല്ലാവര്ക്കും എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുള്‍ റഹീം ആശംസകള്‍ അറിയിച്ചു. ‘ജിസ് ജോയുടെ വളരെ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് തലവന്‍’ എന്നാണ് ഡിവൈഎസ്പി സിഐഎഎല്‍ രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടത്.
സംവിധായകന് ജിസ് ജോയ്, ആസിഫ് അലി, കോട്ടയം നസീര്‍ തുടങ്ങിയവര്‍ ചടങ്ങളില്‍ സംബന്ധിച്ചിരുന്നു. നേരത്തെ തലവന്റെ വിജയാഘോഷത്തില്‍ മന്ത്രി വിഎന്‍ വാസവനും പങ്കുചേര്‍ന്നിരുന്നു. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണന് പ്രൊഡക്ഷന്സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണന്, സിജോ സെബാസ്റ്റിയന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Recent Comments