ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ പതിമൂന്നാമത് മുംബൈ ഇന്‍ര്‍നാഷണല്‍ ക്യീര്‍ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയില്‍ ആദരിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് 2021 ലെ സ്ത്രീ- ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയിലെ അവാര്‍ഡിന് ചെന്നൈയില്‍ നിന്നുള്ള നേഹ അര്‍ഹയായത്. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കാഷിഷ് മുംബൈ ഇന്റര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത്.
ഗ്രൂപ്പ് ഫൈവ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് അന്തരം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന് നായരാണ് ചിത്രത്തിലെ നായകന്. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന് പീതാംബരന്, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്ഖാന്, ജോമിന് വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി., രാഹുല്‍രാജീവ്, ബാസില്‍ എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പി.ആര്.ഒ. പി.ആര്. സുമേരന്‍.
Recent Comments