കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്നായിരുന്നു അന്ത്യം. 54 വയസായിരുന്നു.
ഭാഷകളുടെ അതിര്‍വരമ്പുകള്‍ മറികടന്ന് വന്‍വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. താരത്തിന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രവും കെജിഎഫിലെ ‘ചെല്ലാട്ട’യാണ്.
തമിഴ്, ഹിന്ദി സിനിമകളില്‍ മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങളായിരുന്നു അതിലേറെയും. പുനീത്, ദര്ശന്, അംബരീഷ് തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അദ്ദേഹം സ്ക്രീന്‍സ്പെയ്സ് പങ്കിട്ടിട്ടുണ്ട്. കന്നഡത്തില്മാത്രം നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കര്‍ണാടക തുംകുര്‍ സ്വദേശിയാണെങ്കിലും ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം. സംസ്കാര ചടങ്ങുകള്‍ ഇന്നു നടന്നു.
Recent Comments