ദേശീയ വനിതാ കമ്മീഷന് അംഗമായി കേന്ദ്രസര്‍ക്കാര്‍ ഖുശ്ബുവിനെ നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളില്‍ ഒരാളാണ് ഖുശ്ബു. മംമ്ത കുമാരി, ദലീന കോങ്ഡപ് എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങള്‍. മൂന്ന് വര്‍ഷമാണ് നിയമന കാലാവധി. വിജ്ഞാപനം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് ഖുശ്ബു കുറിച്ചു.
‘ഇത്രയും വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി ഞാന്‍ ആത്മാര്‍ത്ഥമായ പോരാട്ടം തുടരും.’
I thank our H’ble PM @narendramodi ji and the government of India for entrusting me with such a huge responsibility. I shall strive hard to protect, preserve & nourish Nari Shakthi which is growing leaps & bounds under your leadership. Looking forward eagerly. #JaiHind@NCWIndia pic.twitter.com/Tm5GTJPEDe
— KhushbuSundar (@khushsundar) February 27, 2023
ദി ബേണിംഗ് ട്രെയിന്‍ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഖുശ്ബു ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി നൂറിലധികം സിനിമകളില്‍ വേഷമിട്ടു. ഡിഎംകെയിലൂടെയാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവായി തുടരവെയാണ് ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡി.എം.കെ. സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.
നടനും സംവിധായകനും നിര്‍മ്മാതാവുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. അവന്തികയും അനന്തികയും മക്കളുമാണ്.
Recent Comments