സിനിമാതാരവും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ ദേശീയ വനിതാ കമ്മീഷന് അംഗത്വത്തില്‍ നിന്നുള്ള രാജി ദേശീയ വനിതാ കമ്മീഷന് സ്വീകരിച്ചു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയായിരുന്നു ഖുഷ്ബുവിന്റെ രാജി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുഷ്ബുവിന് ദേശീയ വനിതാ കമ്മിഷന് അംഗത്വം നല്‍കുന്നത്.
ദേശീയ വനിതാ കമ്മീഷന് അംഗത്വം രാജിവച്ചെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്നാണ് ഖുഷ്ബു വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹിന്ദു ദിന പത്രത്തോട് അവര്‍ പറഞ്ഞത് ഇങ്ങനെയാണ്.
”ഞാന്‍ ഒരു മാസം മുമ്പ് വനിതാ ശിശു വികസന മന്ത്രാലയത്തിന് എന്റെ രാജിക്കത്ത് നല്‍കിയിരുന്നു, അത് അടുത്തിടെ സ്വീകരിച്ചു. ഞാന്‍ ഒരു രാഷ്ട്രീയ ചായ്വുള്ള വ്യക്തിയായതിനാല്‍, ദേശീയ വനിതാ കമ്മീഷന് അംഗമായതിനാല്‍ എന്റെ പാര്‍ട്ടിയായ ബിജെപിയെ പ്രതിനിധീകരിക്കുന്ന സംവാദങ്ങളിലും മറ്റു രാഷ്ട്രീയ വേദികളിലും പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു’
2020ലാണ് നടി കൂടിയായ ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. 2021ല്‍ ഖുഷ്ബു ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു… തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഖുശ്ബിന്റെ രാജിക്ക് കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുഷ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.
Recent Comments