നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കില്‍. കളക്ഷന്‍ കണക്കുകള്‍ എന്നതിനപ്പുറം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം നേടിക്കഴിഞ്ഞു. ചിത്രത്തില്‍ ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൗഹാന്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതിനിടെ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്തുതുടങ്ങി എന്നതാണ് ശ്രദ്ധേയം. പക്ഷേ ചിത്രം എല്ലാവര്ക്കും കാണാന്‍ സാധിക്കില്ല.
റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ തന്നെ ഒടിടിയില്‍ എത്തിയ പടം വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക. യുഎസിലെയും യുകെയിലെയും പ്രേക്ഷകര്‍ക്ക് മാത്രം കില്‍ കാണാന്‍ സാധിക്കൂ. ഇതിനായി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ത്രീ ചെയ്യുന്നതിന് കാഴ്ചക്കാര്‍ 24.99 ഡോളര്‍ (2,092 രൂപ) നല്‍കണം. കൂടാതെ, ആപ്പിള്‍ ടിവിയില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് വഴിയും കില്‍ ലഭ്യമാണ്. സെപ്തംബര്‍ മാസത്തിലായിരിക്കും ഇന്ത്യയില്‍ ഒടിടി റിലീസിനെത്തുക.
കില്ലിന്റെ ഹോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ജോണ്‍വിക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് ഛാഡ് സ്റ്റാപെല്സ്കി നേടിക്കഴിഞ്ഞു. കീനു റീവ്സ് നായകനായ ഈ ചലച്ചിത്ര പരമ്പരയിലെ നാല് ചിത്രങ്ങളും സംവിധാനം ചെയ്തയാളാണ് ഛാഡ് സ്റ്റാഹെല്‍സ്കി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താല്പര്യം ഛാഡ് പ്രകടിപ്പിച്ചത്.
Recent Comments