കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിഷ്കിന്ധാകാണ്ഡം. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെര്‍പ്പുളശ്ശേരിയില്‍ ആരംഭിച്ചു. വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിജയരാഘവനും അശോകനും ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ഷൂട്ടിംഗിന് തുടക്കമായത്. നടന് ദേവദേവനാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.
ആസിഫ് അലിയും അപര്‍ണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവന്, അശോകന്, ജഗദീഷ്, നിഴല്‍കള്‍ രവി, നിഷാന്‍, മേജര്‍ രവി, വൈഷ്ണവി രാജ്, കൃഷ്ണന് ബാലകൃഷ്ണന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബിജോര്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ്വില് എന്റര്ടെയിന്മെന്റ്സ് നിര്‍മ്മിക്കുന്ന 26-ാമത്തെ ചിത്രമാണ് ഇത്.
ഫാമിലി ഡ്രാമയാണ് ചിത്രം. ബാഹുല്‍ രമേഷാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണവും ബാഹുല്‍ രമേഷ് നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സജീഷ് താമരശ്ശേരി, എഡിറ്റിംഗ് സൂരജ് ഇ.എസ്. മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റിയൂം ഡിസൈന്‍ സമീറാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്. പ്രോജക്ട് ഡിസൈനര്‍ കാക്കാ സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് മേനോന്. പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ ബിജിത്ത് ധര്‍മ്മടം.
ചെര്‍പ്പുളശ്ശേരി, ധോണി, മലമ്പുഴ, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments