ലോകത്താകമാനമുള്ള സ്മാര്‍ട്ട്ഫോണുകളുടെ 75 ശതമാവും കയ്യടക്കിവച്ചിരിക്കുന്നത് ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് ആണ്. അതുകൊണ്ട് തന്നെ ഗൂഗിള്‍ വര്‍ഷംതോറും പുറത്തിറക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്കായി എല്ലാ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളും കാത്തിരിക്കാറുണ്ട്.
ആന്‍ഡ്രോയ്ഡ് പതിപ്പുകളിലെ എറ്റവും പുതിയ വേര്‍ഷനാണ് ആന്‍ഡ്രോയ്ഡ് 11. അതിന്റെ പ്രധാനപ്പെട്ട ആറ് സവിശേഷതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. പുതിയ നോട്ടിഫിക്കേഷന്‍ സോര്‍ട്ടിങ്
ആന്‍ഡ്രോയ്ഡ് 11-ല്‍ നോട്ടിഫിക്കേഷന്‍ സെക്ഷനെ മൂന്നുരീതിയിലാണ് തരം തിരിച്ചിരിക്കുന്നത്. കോണ്‍വര്‍സേഷന്‍, അലര്‍ട്ടിങ്, സൈലന്റ്. ഉദാഹരണമായി നമ്മുടെ വ്യക്തിഗത ചാറ്റ് ആപ്ലിക്കേഷനുകളുടെ നോട്ടിഫിക്കേഷനുകള്‍ എല്ലാം വരുന്നത് കോണ്‍വര്‍സേഷന്‍ സെക്ഷനില്‍ ആയിരിക്കും. നോട്ടിഫിക്കേഷനുകള്‍ പ്രാധാന്യം അനുസരിച്ച് തരംതിരിക്കാനും ആന്‍ഡ്രോയ്ഡ് 11-ല്‍ നമുക്ക് കഴിയും. മുന്‍പ് ലഭിച്ച നോട്ടിഫിക്കേഷനുകള്‍ ചെക്ക് ചെയ്യുവാനുള്ള സംവിധാനവും ആന്‍ഡ്രോയ്ഡ് 11 ല്‍ ലഭ്യമാണ്.
2. ചാറ്റ് Bubble
ഫെയ്സ് ബുക്ക് മെസഞ്ചര്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ള ആളുകള്‍ക്ക് വളരെ പരിചിതമായിട്ടുള്ള ഒരു ഫീച്ചര്‍ ആണ് ഇത്. മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്തന്നെ, ചാറ്റിംഗ് നടത്തുവാന്‍ ചാറ്റ്ഹെഡുകള് നമ്മളെ സഹായിക്കുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡ് 11-ല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ മാത്രമല്ല ഏത് ചാറ്റിംഗ് ആപ്ലിക്കേഷനിലും ചാറ്റ് Bubble ഓപ്ഷന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
3. വണ്‍ടൈം പെര്മിഷന് & ഓട്ടോറീസെറ്റ്
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഗൂഗിളിന്. അതുകൊണ്ട് തന്നെ ആന്‍ഡ്രോയ്ഡ് 11 ലൂടെ വളരെ മികച്ച സ്വകാര്യതയാണ് വരുത്തിയിട്ടുള്ളത്. ഉദാഹരണമായി ആന്‍ഡ്രോയ്ഡ് 11-ല്‍ ഒരു ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ നമ്മള് നല്കുന്ന പെര്‍മിഷനുകള്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യുന്ന സമയത്ത് റീസെറ്റ് ആകുന്നു. ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളുടെ പെര്‍മിഷനുകള്‍ ഓട്ടോറീസെറ്റ് ആവാനുള്ള സംവിധാനവും ആന്‍ഡ്രോയ്ഡ് 11 ന്റെ പ്രത്യേകതയാണ്. അതുവഴി മെച്ചപ്പെട്ട പ്രൈവസിയും സെക്യൂരിറ്റിയും ആന്‍ഡ്രോയ്ഡ് 11 നല്‍കുന്നത്.
4. സ്ക്രീന്‍ റെക്കോര്‍ഡിംഗ്
ആന്‍ഡ്രോയ്ഡിന്റെ വിവിധ കസ്റ്റം വേര്‍ഷനുകളിലും തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളിലും ഇതുവരെ ലഭ്യമായിരുന്ന സ്ക്രീന്‍ റെക്കോര്‍ഡിംഗ് ഇനി ആന്‍ഡ്രോയ്ഡ് 11-ല്‍ ഡിഫോള്‍ട്ട് ആയി നമുക്ക് ലഭ്യമാവുകയാണ്. വൈകിവന്ന വസന്തമാണെങ്കില്‍ കൂടി പ്രാധാന്യമുള്ള ഒരു ഫീച്ചര്‍ ആണ് സ്ക്രീന്‍ റെക്കോര്‍ഡിംഗ്.
5. മീഡിയ കണ്ട്രോള്
ആന്‍ഡ്രോയ്ഡിന്റെ 10-ാം പതിപ്പില്‍ നോട്ടിഫിക്കേഷന്‍ പാനലിനു മുകളില്‍ ആയിരുന്നു മീഡിയ ആപ്ലിക്കേഷന്റെ സ്ഥാനം. എങ്കില്‍ ആന്‍ഡ്രോയ്ഡ് 11 ലേക്ക് എത്തുമ്പോള്‍ മീഡിയ കണ്ട്രോള്, ക്വിക്ക് സെറ്റിംഗ് സെക്ഷന്റെ ഒരു ഭാഗം തന്നെയാണ്. അതിനാല്‍ വളരെ എളുപ്പത്തില്‍ മീഡിയ കണ്ട്രോളുകള് നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.
6. വയര്‍ലെസ്സ് ആന്‍ഡ്രോയ്ഡ് ഓട്ടോ
ഡ്രൈവ് ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വാഹനത്തിന്റെ മള്‍ട്ടി മീഡിയ സിസ്റ്റം ഉപയോഗിച്ചുകൊണ്ട് വോയ്സ്് കമാണ്ട് വഴി കാള്‍ ചെയ്യുവാനും നാവിഗേഷന്‍ പ്രവര്‍ത്തിക്കുവാനും മീഡിയ പ്ലേചെയ്യുവാനും കഴിയും. എന്നാലും ഇതിന്റെ ഏറ്റവും വലിയ പോരായ്മയായി പറയുന്നത്, കേബിള്‍ വഴി കണക്ട് ചെയ്താല്‍ മാത്രമേ ആന്‍ഡ്രോയ്ഡ് ഓട്ടോ പ്രവര്‍ത്തിക്കുകയുള്ളു എന്നതായിരുന്നു. ആന്‍ഡ്രോയ്ഡ് 11 പതിപ്പിലൂടെ ആ പോരായ്മയാണ് ഗൂഗിള്‍ മറികടന്നിരിക്കുന്നത്. ഇനി മുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന വാഹന മീഡിയ പ്ലേയറുകളില്‍ വയര്‍ലെസ്സായും ആന്‍ഡ്രോയ്ഡ് ഓട്ടോ പ്രവര്‍ത്തിക്കും.
Recent Comments