ബാലയ്ക്കായി തല മുണ്ഡനം ചെയ്ത് കോകിലയുടെ അമ്മ. ഒരുപാടുപേരുടെ കണ്ണ് മകള്‍ കോകിലയുടെയും മരുമകന് ബാലയുടെയും മേല്‍ പെടുന്നുണ്ടെന്നും അത് മക്കള്‍ക്ക് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയില്‍ പോയി തല മൊട്ടയടിച്ചതെന്നും കോകിലയുടെ അമ്മ പറയുന്നു. കോകിലയുടെ അമ്മ സംസാരിച്ച വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല.
ബാല കുറച്ചു ദിവസങ്ങളായി ചെന്നൈയിലാണ്. ചെന്നൈയിലെത്തിയ താരം സ്വന്തം കുടുംബാംഗങ്ങളെയും കോകിലയുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സുള്ള കോകിലയുടെ മുത്തശ്ശി ഇരുവരെയും അനുഗ്രഹിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.
ബാല പങ്കുവച്ച വീഡിയോയുടെ ഉള്ളടക്കം- ഒരുപാട് അസൂയാലുക്കളുണ്ട്. അതുകൊണ്ടാണ് തിരുപ്പതിയില്‍ പോയി വഴിപാടായി തല മുടി സമര്‍പ്പിച്ച് മൊട്ടയടിച്ചത്. കോലിലയുടെ അമ്മ പറയുന്നു.
ഒരു നികൃഷ്ട ശക്തിയും നിങ്ങളെ തൊടില്ല. എന്ന് പറഞ്ഞ് ആശീര്‍വദിച്ച മുത്തശ്ശി ബാലയ്ക്ക് മുരുകന്റെ ഒരു മോതിരവും കോകിലയ്ക്ക് കല്ല് പതിപ്പിച്ച മൂക്കുത്തിയും സമ്മാനിച്ചു. ദീര്‍ഘസുമംഗലിയായിരിക്കട്ടെ, മാപ്പിളൈ നൂറ്റിപ്പത്ത് വയസ്സുവരെ ജീവിക്കണം, അടുത്ത വര്‍ഷം നിങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുമെന്നും ബാലയെയും കോകിലയെയും ആശിര്‍വദിച്ച് മുത്തശ്ശി പറഞ്ഞു.
‘പലരും പറയും, അതൊന്നും നമ്മള് മൈന്റ് ചെയ്യേണ്ട ആവശ്യമില്ല. നമ്മള് എപ്പോഴും ദൈവത്തിന്റെ പാതയിലാണ്. ദേവം മാത്രമേ നമുക്കുള്ളൂ. മൂക്കുത്തി കൊടുക്കുക എന്നത് ഒരു ചടങ്ങായതുകൊണ്ടാണ് ഇവിടെ വന്നത്. ഇതുപോലെ നല്ല മനസ്സുള്ള ആളുകള്‍ ഒപ്പമുള്ളതിനാല്‍ ആര് എന്ത് ചെയ്താലും അത് കൂടോത്രമായാലും ഏല്‍ക്കില്ല. ദൈവം മുകളിലുണ്ട്. നാല് പേര്‍ക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാന്‍ നമ്മള് നില്‍ക്കരുത്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങോട്ട് നമുക്ക് സ്നേഹിമുള്ള ഒരുപാട് പേരുണ്ട്. നല്ലത് മാത്രം ചിന്തിക്കുക. എല്ലാവരും നന്നായിരിക്കട്ടെ’ എന്നാണ് ബാല വീഡിയോയില്‍ പറഞ്ഞത്.
Recent Comments