അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനാകുന്ന ‘സ്പിരിറ്റി’ല്‍ വില്ലനായി ഡോണ്‍ ലീ എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിലവിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ പ്രഭാസും കൊറിയന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ താരവും ഒരു ഫ്രെയിമില്‍ എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും വരുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തയ്ക്ക് വ്യക്തതയുമായി വന്നിരിക്കുകയാണ് മൂവീസ് ഫോര്‍ യു എന്ന എക്സ് പേജ്. സ്ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ മുന്നിട്ട് നില്ക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങളെ ഒന്നിച്ചൊരു ഫ്രെയിമില്‍ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് പോസ്റ്റ് ചെയ്തതാണെന്ന് മൂവീസ് ഫോര്‍ യൂ വ്യക്തമാക്കി. മറ്റ് പേജുകള്‍ ഇത് റൂമറായി എടുക്കുമെന്ന് വിചാരിച്ചില്ലെന്നും പോസ്റ്റില്‍ പറഞ്ഞു.
അര്ജുന് റെഡ്ഡി, കബീര്‍ സിങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. തന്റെ മുന്‍ ചിത്രങ്ങളെക്കാള്‍ ഡോസ് കൂടിയ വയലന്‍സ് ഈ സിനിമയിലും ഉണ്ടാകുമെന്ന് സന്ദീപ് അറിയിച്ചിരുന്നു. ഒരു പൊലീസ് ഓഫീസറുടെ കഥയാണ് സ്പിരിറ്റ് പറയുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Recent Comments