നടനായിരുന്ന കുതിരവട്ടം പപ്പു നൽകിയ സദൻ സ്ട്രീറ്റ് എന്ന പേരിപ്പോഴും വടപളനിയിൽ ഉണ്ടെന്നും അത് ചെന്നൈ കോർപ്പറേഷൻ രേഖകളിലുണ്ടെന്നും പ്രമുഖ സംവിധായകൻ പി ചന്ദ്രകുമാർ. അമൃത ടി വി യുടെ ഓർമ്മയില്ലെന്നും എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2000 ഫെബ്രുവരി 25 നാണ് കുതിരവട്ടം നിര്യാതനായത്. ഒരുമാസം കൂടി കഴിഞ്ഞാൽ അദ്ദേഹത്തിന്റെ വിയോഗത്തിനു കാല് നൂറ്റാണ്ടാവുകയാണ് .
കുതിരവട്ടം പപ്പുവിന്റെ യഥാർത്ഥ പേര് പത്മദളാക്ഷൻ എന്നായിരുന്നു. വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് നൽകിയത്.
കുതിരവട്ടം പപ്പു ഉൾപ്പെടെ നിരവധി സിനിമാക്കാർ ചെന്നൈ അന്നത്തെ മദ്രാസിൽ അടുത്തടുത്താണ് താമസിച്ചിരുന്നത് .മലയാളത്തിലെ മറ്റൊരു ഹാസ്യ നടനായിരുന്നു പട്ടം സദൻ .സദൻ സ്ട്രീറ്റ് എന്ന പേരിൽ ചൈന്നൈയിലിപ്പോഴും ഒരു സ്ട്രീറ്റുണ്ട്.ചെന്നൈ കോർപ്പറേഷനിൽ രേഖകളുമുണ്ട്.സദൻ സ്ട്രീറ്റ് എന്ന പേര് ഈ സ്ട്രീറ്റിനുണ്ടാവാൻ കാരണത്തെക്കുറിച്ച് പി. ചന്ദ്രകുമാർ അമൃത ടി വിയിലെ പരിപാടിയിൽ പറഞ്ഞതിങ്ങനെയാണ്:
പട്ടം സദനും കുതിരവട്ടം പപ്പുവും അടുത്ത സുഹൃത്തുക്കളാണ്. മിക്കവാറും ഇവർ രണ്ടുപേരും മദ്യപിച്ചിരുന്നു. അതിനുശേഷം ഓട്ടോറിക്ഷയിൽ കയറി വരും. പട്ടം സദന്റെ വീട് കണ്ടെത്താൻ കഴിയാറില്ല. അപ്പോഴൊക്കെ കുതിരവട്ടം പപ്പു ഓട്ടോയിൽ നിന്നിറങ്ങി അവിടെയുള്ള വീടുകളിൽ കയറി ചോദിക്കുക പതിവാണ്. ആ സമയത്ത് പട്ടം സദൻ. ഒരു ദിവസം ഒരു വീട്ടുകാർ കുതിരവട്ടം പപ്പുവിനോട് പട്ടം സദനല്ലേ ഓട്ടോയിലിരിക്കുന്നതെന്ന് ചോദിച്ചു.ഇത് നിരന്തരമായപ്പോൾ കുതിരവട്ടം പപ്പു പട്ടം സദന്റെ വീട് കണ്ടുപിടിക്കുവാൻ വേണ്ടിയാണ് സദൻ സ്ട്രീറ്റ് എന്നെഴുതി പട്ടം സദന്റെ വീടിനു മുന്നിൽ കുതിരവട്ടം പപ്പു സ്ഥാപിച്ചത് .വർഷങ്ങൾക്കു ശേഷവും ശേഷവും വടപളനിയിൽ അതിപ്പോഴും അവിടെയുണ്ടെന്നാണ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത പി ചന്ദ്രകുമാർ വെളിപ്പെടുത്തിയത്.167 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
Recent Comments