നടന്, പാട്ടുകാരന്, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് കൃഷ്ണചന്ദ്രന്. ഏറ്റവും പുതിയ വിനീത് ശ്രീനിവാസന് ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ കൃഷ്ണചന്ദ്രന് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസനുമായുള്ള വ്യക്തി ബന്ധം തുറന്ന് പറയുകയാണ് കൃഷ്ണചന്ദ്രന്.
‘എപ്പോഴെങ്കിലും ഒരു സിനിമയില്‍ അഭിനയിക്കുന്ന അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ആനന്ദം പരമാനന്ദത്തില്‍ ചെറിയൊരു വേഷം ചെയ്തു. അന്ന് ഭാര്യയെ (വനിത) കൊണ്ട് ലോക്കേഷനില്‍ പോയപ്പോള്‍ സംവിധായകന് ഷാഫി നിര്‍ബന്ധിച്ചപ്പോള്‍ ചെയ്തതാണ്.’ കൃഷ്ണചന്ദ്രന് തുടര്‍ന്നു.
‘വിനീതിന് ഇടയ്ക്ക് ഞാന്‍ മെസ്സേജ് അയക്കാറുണ്ട്. വിനീതിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഞാന്‍ അഭിപ്രായം പറയാറുണ്ട്. ചിലപ്പോള്‍ വിമര്‍ശിക്കാറുമുണ്ട്. അപ്പോള്‍ വിനീത് തിരിച്ചു വിളിക്കുകയും ചെയ്യും. മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് കണ്ടതിന് ശേഷം ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു.’
‘എനിക്ക് പണ്ട് മുതല്‍ വിനീതിനെ വളരെ ഇഷ്ടമാണ്. പാട്ടുകാരന് എന്നത് മറ്റൊരു കാര്യം. ഇതെല്ലാം കൂടാതെ നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ഡബ്ബ് ചെയ്തു എന്നറിഞ്ഞപ്പോള്‍ ഞാന്‍ മെസ്സേജ് അയച്ചിരുന്നു. നീ മറ്റൊരു കൃഷ്ണചന്ദ്രനാകരുത് എന്ന് പറഞ്ഞായിരുന്നു ആ മെസ്സേജ്. ഡബ്ബിങ്ങ് ചെയ്യുകയാണെങ്കില്‍ തന്നെ സ്ട്രെയിന്‍ എടുക്കരുതെന്നും ഞാന്‍ നിര്‍ദ്ദേശിച്ചു.’
‘അങ്ങനെയിരിക്കെ ഈ അടുത്ത് വിനീത് വിളിച്ച് ഒരു ചെറിയ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചു. അത് ഒരു തമിഴന് കഥാപാത്രമായത് കൊണ്ട് തന്നെ ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. എന്റെ ഭാര്യ (വനിത) ഒറ്റ സീനാണ് തട്ടത്തിന് മറയത്തില്‍ ചെയ്തിട്ടുള്ളത്. വിനീത് അന്ന് ആ കഥാപാത്രത്തിന് വളരെ വലിയ പ്രാധാന്യമാണ് നല്‍കിയത്. എഴുത്ത് നടക്കുന്ന സമയത്ത് തന്നെ അവളെ വിളിച്ച് ചേച്ചി ചെയ്യണം എന്ന് പറഞ്ഞിരുന്നു. അത് ആര്‍ട്ടിസ്റ്റിന് നല്കുന്ന സന്തോഷം വളരെ കൂടുതലാണ്. അത് കൊണ്ട് വിനീതിന്റെ ചിത്രത്തില്‍ വലിയ കഥാപാത്രമാണോ ചെറിയ കഥാപാത്രമാണോ എന്ന് ഞാന്‍ നോക്കിയില്ല.’
‘അതും തമിഴ് പശ്ചാത്തലത്തിലുള്ള കഥ കേട്ടപ്പോള്‍ ചെയ്യാന്‍ വളരെ താല്പര്യം തോന്നി. ഞാന്‍ 1980 മുതല്‍ 2005 വരെ മദ്രാസില്‍ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്രാസിനോട് അതിഭയങ്കരമായ പ്രണയം ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. വിനീതും അതുപോലെ തന്നെയുള്ള ഒരാളാണ്. ആ തമിഴ് നാടിനോടുള്ള സ്നേഹത്തിന്റെ പുറത്ത് ഞങ്ങള്‍ ഒരുമിച്ച് ചേരുകയായിരുന്നു. ‘കൃഷ്ണചന്ദ്രന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം:
Recent Comments