ദിയ കൃഷ്ണയുടെ പ്രതിശ്രുത വരന് അശ്വിന് ഗണേഷിന്റെ വീട്ടിലെത്തി താംബൂലവും ക്ഷണക്കത്തും കൈമാറി കൃഷ്ണകുമാറും കുടുംബവും. ദിയയുടെ വീട്ടില്‍ പെണ്ണുകാണലിന് എത്തിയപ്പോള്‍ ചടങ്ങില്‍ അഹാന പങ്കെടുത്തില്ലെന്നും അശ്വിന്റെ കുടുംബത്തെ വേണ്ടവിധത്തില്‍ സ്വീകരിച്ചില്ലെന്നുമൊക്കെയുള്ള വിവാദങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ഇരുകുടുംബങ്ങളും ഒന്നിച്ച് വിവാഹത്തിന് മുന്നോടിയായ ചടങ്ങുകളുമായി മുന്നോട്ടു പോകുന്ന വീഡിയോ ദിയ കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന് അഹാന കൃഷ്ണയും എത്തിയിരുന്നു.
ഇനിയുള്ള കുറച്ച് നാളുകള്‍ കൃഷ്ണകുമാര്‍ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് താംബൂല കൈമാറ്റം നേരത്തെ നടത്തിയതെന്ന് ദിയ വീഡിയോയില്‍ പറഞ്ഞു.
വീട്ടില്‍ തന്നെ ഉണ്ടായ റംബൂട്ടാനും ഡ്രാഗണ്‍ ഫ്രൂട്ടും എല്ലാം അടങ്ങിയ പഴക്കൂടകളും മധുര പലഹാരങ്ങളുമെല്ലാമായാണ് കൃഷ്ണകുമാറും കുടുംബവും എത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹന്‍സികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേര്‍ന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.
ദിയുയടെ വിവാഹം അടുക്കുമ്പോള്‍ മാത്രമാണ് കൃഷ്ണകുമാര്‍ വിദേശത്തുനിന്നും വരിക.
വരുന്ന സെപ്തംബറിലാണ് ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ദിയ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം താലി പൂജിക്കാന്‍ വരനായ അശ്വിന്റെ കുടുംബത്തോടൊപ്പം അവരുടെ കുടുംബക്ഷേത്രത്തില്‍ പോയതിന്റെ വീഡിയോ ദിയ പങ്കുവച്ചിരുന്നു.
Recent Comments