എന്റെയും അമ്മുമ്മയുടെയും പിറന്നാള്‍ തൊട്ടടുത്ത ദിവസങ്ങളിലാണ്. എല്ലാ പിറന്നാള്‍ ദിവസവും അമ്മൂമ്മ കന്യാകുമാരിയിലേയ്ക്ക് പോകും. അവിടെ മായിയമ്മ എന്ന പേരില്‍ ഒരു അവധൂതയുണ്ടായിരുന്നു. അവരോടൊപ്പമാണ് അമ്മൂമ്മയുടെ പിറന്നാള്‍ ആഘോഷം.
തലേന്ന്, അതായത് എന്റെ പിറന്നാള്‍ ദിവസം തന്നെ അമ്മൂമ്മ കന്യാകുമാരിയിലേയ്ക്ക് യാത്ര പുറപ്പെടും. മായിയമ്മയ്ക്കുള്ള വസ്ത്രങ്ങളും ആഹാരവുമൊക്കെയായിട്ടാണ് പോകുന്നത്. അവിടെയെത്തിയാല്‍ ആദ്യം മായിയമ്മയെ കണ്ടെത്തും മിക്കപ്പോഴും കോണകമായിരിക്കും അവര്‍ ഉടുത്തിട്ടുണ്ടാവുക. അല്ലെങ്കില്‍ ഒരു തോര്‍ത്ത് ധരിച്ചിട്ടുണ്ടാവും. അമ്മൂമ്മ മായിയമ്മയെ വസ്ത്രം ഉടുപ്പിക്കും. ആഹാരം വാരിക്കൊടുക്കും. മായിയമ്മയുടെ ചുറ്റിനും നിറയെ നായ്ക്കള്‍ ഉണ്ടാകും. തന്റെ വായില്‍നിന്ന് കുറച്ച് ഭക്ഷണം എടുത്ത് മായിയമ്മ അവയെ ഊട്ടും. ചിലപ്പോള്‍ നായ്ക്കളുടെ വായില്‍നിന്നും മായിയമ്മയും എടുത്ത് ഭക്ഷിക്കും. മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള ഭേദമൊന്നും ആ അമ്മയെ തൊട്ടുതീണ്ടിയിരുന്നില്ല.
ഒരു ജന്മദിനത്തില് മായിയമ്മയെ കാണാന്‍ പോയപ്പോഴാണ് അവര്‍ എന്റെ തലയില്‍ തൊട്ട് ‘ഗീത് കി റാണി’ (സംഗീതത്തിന്റെ റാണി) എന്ന് അനുഗ്രഹിച്ചത്. അന്നെനിക്ക് മൂന്നോ നാലോ വയസ്സാണ് പ്രായം. നേരിയ ഓര്‍മ്മകളേയുള്ളൂ. അമ്മൂമ്മയും ചേച്ചിയുമൊക്കെയാണ് ഇതിനെക്കുറിച്ച് പിന്നീടെനിക്ക് പറഞ്ഞുതന്നത്. അന്നൊന്നും ഞാനിത് കാര്യമാക്കി എടുത്തിരുന്നില്ല. പക്ഷേ പിന്നീട് അവരുടെ വാക്കുകള്‍ അക്ഷരംപ്രതി സത്യമായി.
Recent Comments