ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കുമാരനാശാന്റെ ഓര്‍മകളുള്ള മണ്ണ് തിരഞ്ഞെടുക്കുമ്പോള്‍ അതൊരു ചരിത്രനിയോഗം ആവുകയാണ്.
ശ്രീനാരായണ ധര്‍മ പരിപാലന സംഘത്തിന്റെ ആദ്യകാല സെക്രട്ടറി കൂടിയായ കുമാരനാശാന് ഗുരുദേവന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന് കൂടിയായിരുന്നല്ലോ.
വിദ്യകൊണ്ട് പ്രബുദ്ധരാകുവാന്‍ അധസ്തിഥ വിഭാഗത്തെ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുദേവന്റെ പേരില്‍ കൊല്ലത്തുള്ള ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മ്മിക്കുവാന്‍ നഗരത്തില്‍ തന്നെ മുണ്ടക്കല്‍ ഭാഗത്ത് കണ്ടെത്തിയിട്ടുള്ള സ്ഥലമാണ് കുമാരുവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്ക്കുന്ന ഇടം.
Recent Comments