രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റേതായി പുറത്തു വന്ന പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന് വളരെ വ്യത്യസ്തമായൊരു ലുക്കിലാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമ, പ്രമേയം കൊണ്ടും ചിത്രീകരണശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞതാണ് ചിത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വൈറസ്, ആര്‍ക്കറിയാം, നാരദന് എന്നീ മികച്ചസിനിമകള്‍ സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ പന്ത്രാമത് ചിത്രമാണിത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’. രാകേഷ് ഹരിദാസാണ് (ഷെര്‍ണി ഫെയിം) ഛായാഗ്രാഹകന്‍. മനോജ് കണ്ണോത്താണ് എഡിറ്റര്‍. ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറും മെല്‍വി ജെ കോസ്റ്റ്യൂം ഡിസൈനറുമാണ്. വൈശാഖ് സുഗുണന് ഗാനരചനയും ഡോണ്‍ വിന്‍സന്റ് സംഗീതവും നിര്‍വ്വഹിയ്ക്കുന്നു. സൗണ്ട് ഡിസൈനര്‍ ശ്രീജിത്ത് ശ്രീനിവാസന്, മിക്സിംഗ് വിപിന്‍ നായര്‍. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ്, കാസ്റ്റിംഗ് ഡയറക്ടര്‍ രാജേഷ് മാധവന്. ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്ട്രോളറും അരുണ്‍ സി. തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി. ഡിസൈന്‍ ഓള്‍ഡ് മങ്ക്. മാര്ച്ചവസാനം ചിത്രീകരണം പൂര്‍ത്തിയാവുന്ന ഈ സിനിമ ജൂലൈ ഒന്നിന് തീയറ്റുകളില്‍ എത്തും.
Recent Comments