മമ്മൂട്ടിക്ക് സ്വന്തം ബ്രാന്റിന്റെ ഷര്‍ട്ട് സമ്മാനിച്ച് കുഞ്ചന്റെ മകളും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്‍. വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാന്റിന്റെ ഷര്‍ട്ടാണ് മമ്മൂട്ടിക്ക് സ്വാതി സമ്മാനിച്ചത്. നടന് കുഞ്ചന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. വൈറ്റ് മുസ്താഷിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാമി. മമ്മൂട്ടിയുടെ വീട്ടിലെത്തിയായിരുന്നു പ്രത്യേകം ഡിസൈന്‍ ചെയ്ത ചുവന്ന ഷര്‍ട്ട് സ്വാമി സമ്മാനമായി നല്‍കിയത്.
ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാമി. നിത അംബാനിയുടെ ഹര് സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട് സ്വാതിക്ക്.
View this post on Instagram
ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങിന് കീഴിലായിരുന്നു സ്വാതി ആദ്യം ജോലി നോക്കിയത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി മാറിയ സ്വാമി ഇന്ന് ഏറെ തിരക്കുള്ള ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഫാഷന്‍ സ്റ്റൈലിസ്റ്റ് ആണ്.
Recent Comments