ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു മാര്‍ച്ച് 26 നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബാലതാരങ്ങളായിരുന്ന കുഞ്ചാക്കോബോബനെയും ശാലിനിയെയും അദ്ദേഹം ചിത്രത്തിലെ നായകനും നായികയുമാക്കി. അനിയത്തിപ്രാവിലൂടെ അവര്‍ സൂധീഷ് കുമാറും മിനിയുമായി. അവരുടെ പ്രണയത്തെയും കലഹത്തെയും ഒത്തുചേരലിനെയും ആവേശത്തോടെ ജനം സ്വീകരിച്ചു. മലയാളസിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായി അനിയത്തിപ്രാവ് മാറി. ആ ചലച്ചിത്രകാവ്യം മലയാളസിനിമയ്ക്ക് സമ്മാനിച്ചത് മറ്റൊരു നിത്യഹരിത നായകനെ കൂടിയാണ്- കുഞ്ചാക്കോ ബോബന്. ശാലിനി പിന്നീടും സിനിമയില്‍ സജീവമായെങ്കിലും വിവാഹത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. കുഞ്ചാക്കോബോബനാകട്ടെ കൂടുതല്‍ പ്രകാശത്തോടെ മലയാളസിനിമയില്‍ ഇന്നും തിളങ്ങിനില്ക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാക്കോച്ചന് കാസര്‍ഗോഡാണ് ഉള്ളത്. രതീഷ് ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ഷൂട്ടിംഗ് കാസര്‍ഗോട്ടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് നടക്കുന്നത്. ഇന്ന് രാവിലെ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ അനിയത്തിപ്രാവിന്റെ 25-ാം വര്‍ഷം ഗംഭീരമായി കൊണ്ടാടി. കേക്ക് മുറിച്ച് ചാക്കോച്ചന് ഭാര്യ പ്രിയയ്ക്ക് മധുരം നല്കി. ഈ ചടങ്ങില്‍ പങ്കുകൊള്ളാന്‍ പ്രിയ തലേന്നുതന്നെ കാസര്‍ഗോഡ് എത്തിയിരുന്നു. ഇത്തരമൊരു ആഘോഷം ഒരുക്കിയ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ചാക്കോച്ചന് നന്ദി പറഞ്ഞു.
ഈ ആഘോഷങ്ങള്‍ക്കുമുമ്പ് സംവിധായകന് ഫാസിലിനെ വിളിച്ച് ചാക്കോച്ചന് ഗുരുസ്മരണ പുതുക്കിയിരുന്നു.
Recent Comments