രെണ്ടകത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നിര്‍മ്മാതാവ് ഷാജി നടേശനെ വിളിച്ചു.
‘നിങ്ങളുടേതടക്കം ഇത് ഇരുപത്തി നാലാമത്തെ കോളാണ്. വിളിച്ചവരില്‍ ഏറെപ്പേരും തീയേറ്റര്‍ ഉടമകളായിരുന്നു. വളരെ ആവേശത്തോടെയാണ് അവരെല്ലാം സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. തീര്‍ച്ചയായും ചാക്കോച്ചന് റീബര്‍ത്ത് നല്കുന്ന ചിത്രംതന്നെയായിരുന്നു ഇത്.’ ഷാജി പറഞ്ഞു.
തമിഴിലും മലയാളത്തിലുമായി ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് രെണ്ടകം അഥവാ ഒറ്റ്. ഒരേസമയം രണ്ട് ഭാഷകളിലായി ചിത്രീകരിക്കുകയായിരുന്നു. തൊണ്ണൂറ് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബയ്, ഗോവ, മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങിലായിരുന്നു ഷൂട്ടിംഗ്.
ചാക്കോച്ചന്റെ ആദ്യ തമിഴ്ചിത്രംകൂടിയാണിത്. ചാക്കോച്ചന്തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. അരവിന്ദ്സ്വാമികൂടി ചേരുമ്പോള്‍ തമിഴകത്ത് വലിയ സ്വീകരണമാണ് പ്രതീക്ഷിക്കുന്നത്. നടന് ആര്യയും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്.
ടീസറില്‍നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ചാണെങ്കില് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ദാവൂദും ചാക്കോച്ചന്റെ കഥാപാത്രം കിച്ചുവുമാണ്. ഡാര്‍ക്ക് സിനിമയുടെ സൂചനകളാണ് ആദ്യ ടീസറുകള്‍ നല്കുന്നതെങ്കിലും ഇതൊരു പ്ലസന്റ് സിനിമയായിരുക്കുമെന്ന് നിര്‍മ്മാതാവ് സാക്ഷ്യപ്പെടുത്തുന്നു.
Recent Comments