മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലായ്ക്കല്‍ നിര്‍മ്മിച്ച് റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന കുട്ടന്റെ ശിവകാമി എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 20 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പൂര്‍ണ്ണമായും ഹ്യൂമര്‍, ഫാന്റസി, ഇന്‍വസ്റ്റിഗേഷന്‍ ജോണറില്‍ ഒരുക്കുന്ന ചിത്രമാണിത്. വ്യത്യസ്ഥമായ പ്രമേയങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കാ രണം നടത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ അഞ്ചാമതു ചിത്രം കൂടിയാണിത്.
ഒരു കാലനും ആത്മാവും ചേര്‍ന്നു നടത്തുന്ന ഇന്‍വസ്റ്റിഗേഷനാണ് ഈ ചിത്രം.
ഷിനി ഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനി ഗാമി എന്നാല്‍ ജപ്പാനില്‍ കാലന് എന്നാണര്‍ത്ഥം. ജപ്പാനില്‍നിന്നും ഷിനി ഗാമി കോഴ്സ് പൂര്‍ത്തിയാക്കി ഡോക്ട് ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. വേണമെങ്കില്‍ ഡോ. ഷിനി ഗാമി എന്നും പറയാം.
‘ഈ ഷിന്‍ഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. അതിന് ചില പ്രതിസന്ധികള്‍ ഉടലെടുക്കുന്നു അതു തരണം ചെയ്ത് ഈ ആത്മാവിന്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി… ഈ സംഭവങ്ങളാണ് നര്‍മ്മത്തിന്റേയും, ഫാന്റെസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലര്‍ മൂഡിലും അവതരിപ്പിക്കുന്നത്. കുട്ടന് എന്ന ആത്മാവായി ജാഫര്‍ ഇടുക്കിയും, ഷിനി ഗാമിയായി ഇന്ദ്രന്‍സും അവതരിപ്പിക്കുന്നു. ഇരുവരുടേയും അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളായി രിക്കും ഷിനി ഗാമിയും കുട്ടനും.
ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങള്‍ക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കല്‍ പറഞ്ഞു.
അനീഷ് ജി. മേനോന്, ശ്രീജിത്ത് രവി, സുനില്‍ സുഗത, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന് തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം-അര്ജുന് വി. അക്ഷയ, ഗായകര്‍- ജാഫര്‍ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം- ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ്- സിയാന് ശ്രീകാന്ത്, കലാസംവിധാനം- എം. കോയാസ്, മേക്കപ്പ്- ഷിജിതാനൂര്‍, കോസ്റ്റ്യും ഡിസൈന്‍- ഫെമിന ജബ്ബാര്‍, ക്രിയേറ്റീവ് ഹെഡ്- സിറാജ് മുണ് ബീം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലന്, സഹ സംവിധാനം- രാഗേന്ദ്, ബിനു ഹുസൈന്, നിര്‍മ്മാണ നിര്‍വ്വഹണം- പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനര്‍- രജീഷ് പത്തംകുളം, പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- ഷംനാദ്.
Recent Comments