ബിഗ്ബോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മോഹന്‍ലാല്‍ മുംബയില്‍നിന്ന് തിരുവനന്തപുരത്തെത്തിയത് ഞായറാഴ്ച രാവിലെയായിരുന്നു. തിരക്കിട്ട പരിപാടികളായിരുന്നു തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്.
ദേശാഭിമാനിയുടെ ആഭിമുഖ്യത്തിലുള്ള അക്ഷരമുറ്റം പരിപാടിയിലാണ് ലാല്‍ ആദ്യം പങ്കെടുത്തത്. അവിടുന്ന് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലേയ്ക്ക് പോയി. ശില്‍പ്പി വെള്ളാര്‍ നാഗപ്പന് തീര്‍ത്ത വിശ്വരൂപം കാണാനെത്തിയതായിരുന്നു അദ്ദേഹം. മോഹന്‍ലാലിനുവേണ്ടി നാഗപ്പനും സംഘവും കുമിഴ് തടിയില്‍ തീര്‍ത്ത ശില്‍പ്പമായിരുന്നു അത്.
തുടര്‍ന്ന് ലാല്‍ നടന് മധുവിന്റെ കുമാരപുരത്തുള്ള വീട്ടിലെത്തി. ഏറെ നേരം സംസാരിച്ചിരുന്നു. അന്ന് രാത്രിയോടെ ലാല്‍ എറണാകുളത്തേയ്ക്ക് മടങ്ങുകയും ചെയ്തു.
അടുത്ത ദിവസമാണ് ഭാര്യ സുചിത്രയ്ക്കൊപ്പം കച്ചേരിപ്പടിയിലുള്ള ചോയ്സിന്റെ ഫ്ളാറ്റിലെത്തിയത്. പന്ത്രണ്ട് നിലകളുള്ള ഫ്ളാറ്റ് സമുച്ചയമാണത്. മറ്റ് ഫ്ളാറ്റുകളില്‍നിന്ന് വ്യത്യസ്തമായി അവിടുത്തെ ഓരോ നിലകള്‍ക്കും ഓരോ ഉടമസ്ഥന്മാരാണുള്ളത്. ഗ്രൗണ്ട് ഫ്ളോറിലാണ് നടന് പൃഥ്വിരാജ് കുടുംബസമേതം താമസിക്കുന്നത്.
ലാലും സുചിത്രയും വരുന്നുണ്ടെന്നറിഞ്ഞ് പൃഥ്വിയും സുപ്രിയയും അവര്‍ക്കുവേണ്ടി കാത്തുനിന്നു. ഏറെനേരം വിശേഷങ്ങള്‍ പങ്കുവച്ചാണ് ലാലും സുചിത്രയും അവിടുന്ന് മടങ്ങി തങ്ങളുടെ ഫ്ളോറിലെത്തിയത്. ആ ഫ്ളാറ്റിന്റെ പത്താമത്തെ നില സ്വന്തമാക്കിയിരിക്കുന്നത് മോഹന്‍ലാലാണ്.
എളമക്കരയിലുള്ള ‘ശ്രീഗണേശ’ത്തില്‍നിന്ന് ലാലും സുചിത്രയും ഇടയ്ക്കിടെ ഇവിടെവന്ന് താമസിക്കാറുണ്ട്.
Recent Comments