ഏഴരമണിയോടുകൂടിയാണ് ലാല്‍ ഇരിങ്ങാലക്കുടയിലെ ‘പാര്‍പ്പിടത്തിലെത്തിയത്. ഒപ്പം വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് കെ. മാധവനും ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. ഇന്നസെന്റിന്റെ ഭൗതികശരീരത്തിന് മുന്നില്‍ തൊഴുകൈയോടെ ലാല്‍ അല്‍പ്പനേരം മൗനമായി നിന്നു. അതിനുശേഷം വീട്ടിനകത്തേയ്ക്ക് കയറി. കരഞ്ഞ് കണ്ണീര് വറ്റിയ ഇന്നസെന്റിന്റെ പ്രിയതമ ആലീസിന്റെ അടുക്കലെത്തി. അവരെ ആശ്വസിപ്പിച്ചു. മകന് സോണറ്റിനെയും ആശ്വാസവാക്കുകള്‍ അറിയിച്ചു. ഇന്നസെന്റിന്റെ സഹോദരനൊപ്പവും അല്‍പ്പനേരം ചെലവിട്ടാണ് ലാലും മാധവനും പുറത്തിറങ്ങിയത്. മടക്കയാത്രയ്ക്ക് മുമ്പ് ഒരിക്കല്‍കൂടി ആലീസിനെ കണ്ട് അവര്‍ യാത്ര പറഞ്ഞു. കരഞ്ഞ കണ്ണുകളോടെ ആലീസ് മുഖമമര്‍ത്തി ഇരുന്നു.
ലാല്‍ മടങ്ങിയതിന് പിന്നാലെ സുരേഷ് ഗോപിയും എത്തി. മലമ്പുഴയിലെ ലൊക്കേഷനില്‍നിന്നാണ് സുരേഷ്ഗോപി വന്നത്. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മലമ്പുഴയില്‍ നടക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ടിനി ടോമും കൈലാഷുമുണ്ടായിരുന്നു. ഇന്നസെന്റിനെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തെ വകഞ്ഞ് സുരേഷ്ഗോപി ഇന്നസെന്റിന്റെ ഭൗതികശരീരത്തിനടുത്തെത്തി തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ആലീസിനെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
നാളെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ശവസംസ്കാരച്ചടങ്ങുകള്‍ നടക്കും. ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍ പാര്‍പ്പിടത്തിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
Recent Comments