മോഹന്‍ലാല്‍ സാറിനെ നമ്മള് പല സിനിമകളിലും, അതായത് ഞാന്‍ വര്‍ക്ക് ചെയ്തതും വര്‍ക്ക് ചെയ്തിട്ടില്ലാത്തതുമായ സിനിമകളില്‍ ഒരുപാട് അദ്ദേഹത്തിന്റെ മാജിക്കുകള്‍ സ്ക്രീനില്‍ കണ്ടിട്ടുണ്ട്. അത്തരം മാജിക്കുകളില്‍ എന്താണ് ലാല്‍ സാര്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും, എങ്ങനെയാണ് റിയാക്ട് ചെയ്യാന്‍ പോകുന്നതെന്നും നമുക്ക് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. അത് അദ്ദേഹത്തിന്റേതായ ഒരു രീതിയാണ്. ”തുടരും” എന്ന സിനിമയില്‍ ”ഷണ്മുഖം” എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഷണ്മുഖത്തിന് എവിടെ വരെ പോകാം, എവിടെ വരെ നില്ക്കാം, ഏതാണ് അതിന്റെ അതിര് വരമ്പ് എന്നുള്ളതൊക്കെ അദ്ദേഹത്തിന് വ്യക്തമായിട്ട് അറിയാം. അപ്പോള്‍ എന്തായിരിക്കും ഈ സമയത്തു അദ്ദേഹം ചെയ്യാന്‍ പോകുന്നതെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും. എന്തായാലും ലാല്‍ സാര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
‘തുടരും’ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ലാല്‍ സാറിന് കുറച്ച് ദിവസം പനി മൂലം ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതേസമയം തന്നെ ചില സീക്വന്‍സില്‍ ആറേഴ് ദിവസം അടുപ്പിച്ച് മഴ വേണം. ഒരു പക്ഷെ ഇത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇതെല്ലാം റെഡി ആയിട്ട് എടുക്കാം എന്ന് പറഞ്ഞിരുന്നേനെ. ലാല്‍ സാര്‍ പക്ഷെ ”ഇല്ല നമുക്ക് ചെയ്യാം” എന്നാണ് പറഞ്ഞത്. നമുക്ക് വേണ്ട എന്ന് പറയണമെന്ന് ഉണ്ടായിരുന്നെങ്കില്ലും അത് പക്ഷെ പ്രകടിപ്പിച്ചിരുന്നില്ല. ആ സമയത്തെ നമ്മുടെ സിറ്റുവേഷനും പിന്നെ അങ്ങോട്ടുള്ള ഡേറ്റുകളും കുറവായിരുന്നു. പിന്നെ വിഷമത്തോട് കൂടി സഹകരിക്കുകയെ വഴിയുള്ളു. വേണമെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം വച്ച് അദ്ദേഹത്തിന് പറയാമായിരുന്നു ബുദ്ധിമുട്ടാണ് എന്നെല്ലാം. പക്ഷെ ലാല്‍ സാര്‍ അവിടെ ബാക്കിയുള്ളവരുടെ കംഫര്‍ട്ട് നോക്കിയാണ് അത്തരം കാര്യങ്ങള്‍ ചെയ്തത്. അത് ഈ സിനിമയില്‍ മാത്രമല്ല. എല്ലാ സിനിമയിലും അങ്ങനെ തന്നെ ആണ്.
”നരന്” എന്ന സിനിമയിലൂടെയാണ് ഞാന്‍ ക്യാമറാമാന് ആയിട്ട് വരുന്നത്. ആ സിനിമയിലൂടെയാണ് ലാല്‍ സാര്‍ എന്നെ ”ഷാജി” എന്ന് വിളിക്കുന്നത്. ആ വിളി ഇപ്പോഴും അങ്ങനെത്തന്നെയാണ്. ലാല്‍ സാറുമായി ഒരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് ”നരന് ” സിനിമ വരുന്നത്. അതിന് കാരണക്കാരന്‍ ആന്റണി പെരുമ്പാവൂരാണ്. ആന്റണി ആണ് എന്നോട് നമ്മള് ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട്, ജോഷി സാറിന്റെ അടുത്ത് ഞാന്‍ ഒന്ന് പറഞ്ഞു നോക്കട്ടെ എന്ന്. ജോഷിസാറിന്റെ അടുത്ത് ആയതുകൊണ്ട് ഞാന്‍ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജോഷി സാര്‍ സമ്മതിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു.. അതിലൂടെയാണ് ജോഷിസാറുമായി പരിചയപ്പെടുന്നത്. പിന്നീട് അങ്ങോട്ട് അടുപ്പിച്ച് സാറിന്റെ അഞ്ച് പടങ്ങള്‍ ചെയ്തു.
”നരന്” സിനിമയുടെ പ്രസ് മീറ്റ് ഉണ്ടായിരുന്നു. ആ സമയത്ത് ജോഷി സാര്‍ എന്നോട് പറഞ്ഞത് ”ലാല്‍ പോകുന്നുണ്ട് കൂടെ നീയാണ് പോകേണ്ടത്”എന്നാണ്. അങ്ങനെയാണ് ലാല്‍ സാറിന്റെ കൂടെയുള്ള യാത്ര ആരംഭിക്കുന്നത്. അന്നുമുതല്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ ജോഷി സാര്‍ ഉണ്ട്, ആന്റണി ഉണ്ട് അതുകൊണ്ട് തന്നെ ലാല്‍ സാറുമായി നമുക്ക് കുറച്ചു ഈസിയായി അടുക്കാന്‍ പറ്റി.
കാന്‍ ചാനലിനോട് നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഷാജികുമാര്‍ സംസാരിച്ചത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:
Recent Comments