മാനത്തെ കൊട്ടാരം, ചന്ത, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു, ആലഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് സുനില്‍ കാരന്തൂര്‍ നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. സുനിലിന്റെ മകള്‍ വേദ സുനിലാണ് കേക്ക് സ്റ്റോറിക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഷൂട്ടിംഗ് മെയ് മൂന്നിന് എറണാകുളത്ത് ആരംഭിക്കും. ലാലു അലക്സും മല്ലിക സുകുമാരനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരനിര്‍ണ്ണയം നടന്നുവരികയാണ്.
ജെറി അമല്‍ദേവാണ് ഈ സുനില്ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജീവ് ആലുങ്കല്‍ വരികള്‍ എഴുതുന്നു. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതില്‍ ഒരു പാട്ടിന്റെ കമ്പോസിംഗ് കഴിഞ്ഞു. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മംഗലത്താണ്. ചിത്രവേദ റീല്‍സ് നിര്‍മ്മിക്കുന്ന കേക്ക് സ്റ്റോറിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം. ബാദുഷയാണ്.
Recent Comments