ഇന്നലെ വാട്ട്സ്ആപ്പിലേയ്ക്ക് ലാലു അലക്സിന്റെ കോള്‍ വന്നിരുന്നു. വൈകിയാണ് അത് കണ്ടത്. തിരിച്ചുവിളിച്ചു. അപ്പോഴാണ് അദ്ദേഹം അമേരിക്കയിലാണെന്നറിയുന്നത്. അവിടെ പകല്‍ തുടങ്ങുന്നതേയുള്ളൂ. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ഫോണിലൂടെ അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസഗതി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
അമേരിക്കയിലേയ്ക്ക് എന്നു പോയി?
ഒരാഴ്ചയായി.
കുടുംബത്തോടൊപ്പമാണോ?
അതെ, ഭാര്യയും ഒപ്പമുണ്ട്.
വിശേഷിച്ച്?
രണ്ടാമത്തെ മകന് സെന്നിന്റെ ഭാര്യ പ്രസവിച്ചു. പെണ്‍കുഞ്ഞാണ്. മോളെ കാണാന്‍കൂടി വന്നതാണ്.
അമേരിക്കയില്‍ എവിടെ?
ടെക്സാസ്.
കൊച്ചുമോള്‍ക്ക് പേരിട്ടോ?
റാഹേല്‍.
എന്ന് മടങ്ങിയെത്തും?
ജനുവരിയില്‍. ക്രിസ്മസ് അല്ലേ. മൂത്ത മകന് ബെന്നും കുടുംബവും ഇവിടേയ്ക്ക് വരുന്നുണ്ട്. ക്രിസ്മസ് ഇവിടെ കുട്ടികള്‍ക്കൊപ്പം ആഘോഷിക്കാമെന്ന് തീരുമാനിച്ചു.
മൂത്ത മകന് ഇംഗ്ലണ്ടില്‍ അല്ലേ താമസം?
അതെ. അടുത്തയാഴ്ച അവര്‍ ടെക്സാസില്‍ എത്തും. അവനും രണ്ട് മക്കളാണ്.
അവിടെ തണുപ്പ് തുടങ്ങിയോ?
സുഖമുള്ള തണുപ്പാണ്. രാത്രിയില്‍ തണുപ്പ് കൂടും.
മക്കള്‍ക്കും കൊച്ചുമക്കള്ക്കുമൊപ്പമുള്ള ക്രിസ്മസ് അടിച്ചുപൊളിക്കൂ… വന്നിട്ട് കാണാം.
താങ്ക് യൂ… താങ്ക് യൂ… സോ മച്ച്.
ഫോണ്‍ കട്ട് ചെയ്തു.
മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ലാലു അലക്സ ഇപ്പോഴും കരുതല്‍ കാട്ടുന്നുണ്ട്്. അനവധി കഥകള്‍ അദ്ദേഹം കേള്‍ക്കുന്നുണ്ട്. തനിക്ക് പാകമെന്നു തോന്നുന്നവമാത്രം തെരഞ്ഞെടുക്കും. തെലുങ്കില്‍നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിലും എബ്രിഡ് ഷൈനിന്റെ മഹാവീര്യറിലും മികച്ച കഥാപാത്രങ്ങളെയാണ് ലാലു അലക്സ് അവതരിപ്പിച്ചിരിക്കുന്നത്.
Recent Comments