സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് നിരത്തിലുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് 440 ജീവനുകള്‍. 2023ലെ കണക്കുകള്‍ നാറ്റ്പാക് ആണിപ്പോള്‍ പുറത്തുവിട്ടത്. നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്ററിന് (നാറ്റ്പാക്) സംസ്ഥാന പൊലീസ് കൈമാറിയ വാര്‍ഷിക റോഡ് ഡേറ്റയിലാണ് ഈ വിവരങ്ങള്‍. അറ്റകുറ്റപ്പണി നടന്ന റോഡുകളില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലും മുന്നറിയിപ്പ് അടയാളങ്ങളും ഇല്ലാതിരുന്നതു കൊണ്ടുണ്ടായ അപകടങ്ങളിലാണ് 440 മരണങ്ങള് ഉണ്ടായത്.
ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായെങ്കിലും കൂടുതലും മുന്നറിയിപ്പ് സംവിധാനത്തിലെ പോരായ്മ മൂലമാണ്. റോഡ് നിര്‍മാണവും അറ്റകുറ്റപ്പണിയും നടന്ന ഇടങ്ങളില്‍ ഉണ്ടായത് 4565 അപകടങ്ങള്‍. 2023 ല്‍ സംസ്ഥാനത്ത് 48,091 റോഡ് അപകടങ്ങളില്‍ 4080 പേരാണ് മരിച്ചത്. 54,320 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ അപകടങ്ങളുടെ 9.33% റോഡുനിര്‍മാണം നടന്നയിടങ്ങളിലാണ്. ദേശീയപാതയിലും സംസ്ഥാന പാതയിലും ജില്ലാ റോഡുകളിലുമെല്ലാം ഇത്തരത്തില്‍ അപകടം നടന്നു. അപകടനിരക്കില്‍ രാജ്യത്ത് തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം.
Recent Comments