വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ കേന്ദ്രത്തെ പ്രശംസിച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ലത്തീന്‍ സഭ. സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ലത്തീന്‍ സഭയിലെ ആരെയും ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും ലത്തീന്‍ സഭ വികാരി യൂജിന്‍ പെരേര പറഞ്ഞു. കേന്ദ്ര ഫിഷറീസ് മന്ത്രി ജോര്‍ജ് കുര്യന് ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗികമായി ക്ഷണിക്കാതെ ആര്‍ച്ച് ബിഷപ്പിന്റെ പേര് അച്ചടിച്ചു. ഇത് ദുരുദ്ദേശത്തോടെയാണോ സദുദ്ദേശത്തോടെയാണോ എന്ന് യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു. മല്‍സ്യ തൊഴിലാളിക്ക് നല്കിയ വാഗ്ദാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ലത്തീന്‍ സഭ വികാരി യൂജിന്‍ പെരേര കുറ്റപ്പെടുത്തി. മുതാലപ്പൊഴിയില്‍ പോലും പ്രശ്നം പരിഹരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ് .പക്ഷെ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്ന പരാതിയാണ് ഇപ്പോഴും പറയുന്നതെന്ന് യൂജിന്‍ പെരേര പറഞ്ഞു.
Recent Comments