വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താന്‍ കുറച്ചുകാലമായി ദിവസവും കരയുകയാണെന്ന് നടന് ദിലീപ്. പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് ഇങ്ങനെ പ്രതികരിച്ചത്.
‘ഇത് എന്റെ 149-ാമത്തെ ചിത്രമാണ്. ഇത്രയുംകാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്ക്കാന് ഈ സിനിമ വളരെ ആവശ്യമാണ്.’ ദിലീപ് തുടര്‍ന്നു.
‘വിനീത് എനിക്ക് സഹോദരനെപ്പോലെതന്നെയാണ്. ചിരിച്ചുനില്ക്കുന്ന മുഖത്തോടെയാണ് എപ്പോഴും എന്നോട് പെരുമാറിയിട്ടുള്ളത്. മലയാളസിനിമയിലേയ്ക്ക് പുതിയ അഞ്ച് നായികമാരെ കൂടി നമ്മള് ഈ സിനിമയിലൂടെ കൊണ്ടുവരുന്നുണ്ട്. മുമ്പ് ഒരുപാട് നായികമാര്‍ എന്റെ സിനിമയിലൂടെ വന്നിട്ടുണ്ട്. ഈ അഞ്ച് നായികമാരും കഴിവുള്ളവരാണ്.’ ദിലീപ് പറഞ്ഞു.
നടന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരും എത്തുന്നു. ഏപ്രില്‍ 26 നാണ് ചിത്രത്തിന്റെ റിലീസ്.
Recent Comments