ഔഷധിയും ക്യാപ്റ്റന്‍ ഇവന്റ്സും സംയുക്തമായി സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ മിസ് പ്രിന്‍സസ് കേരളയായി ലാവണ്യ അജിത്തും മിസിസ് ക്വീന്‍ കേരളയായി നിമയും കിരീടം ചൂടി. മിസ് പ്രിന്‍സസ് ഫസ്റ്റ് റണ്ണറപ്പ് ദ്രൗപദി സുനിലും സെക്കന്റ് റണ്ണറപ്പ് രവീണ രാജുമാണ്. മിസ് ക്വീന്‍ കേരള ഫസ്റ്റ് റണ്ണറപ്പായി രാരി കൃഷ്ണയും സെക്കന്റ് റണ്ണറപ്പായി ശ്രീനിധി സൈഗാളും തെരഞ്ഞെടുക്കപ്പെട്ടു.
ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ഈ ആറുപേരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിയത്.
മേജര്‍ രവി, ശ്വേതാമേനോന്, രാജീവ് പിള്ള, അക്ഷയ പ്രേംനാഥ്, രഞ്ജിനി ജോര്‍ജ്, ഷീബ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
നടന് ബാല, ഔഷധി ചെയര്മാന് കെ.ആര്. വിശ്വംഭരന്, ആകാശവാണി മുന്‍ ഡയറക്ടര്‍ കെ.എ. മുരളീധരന്, എഡിസണ്, ക്യാപ്റ്റന്‍ ഈവന്റ്സിന്റെ മാര്‍ഗ്ഗദര്‍ശി ഓമന എസ്. നായര്‍, ക്യാപ്റ്റന്‍ ഈവന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ രാജേഷ് രാജ്, അനൂപ് തങ്കച്ചന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് സൗന്ദര്യമത്സരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മത്സരത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ കലാപരിപാടിയും അരങ്ങേറി.
Recent Comments