‘ലിയോ’ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൊല്ലി വിവാദം കനക്കുന്നതിനിടെ സംവിധായകന് ലോകേഷ് കനകരാജ് വിജയ്യ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ്. ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ചില സംഘടനകള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ആ ഡയലോഗ് ഞാന്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് വിജയ് സാര്‍ പറഞ്ഞത്. ആ ഡയലോഗ് പറയുന്ന രംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് വിജയ് സാര്‍ എന്നെ മാറ്റിനിര്‍ത്തി സംസാരിച്ചിരുന്നു. തന്റെ നാവില്‍നിന്ന് അത്തരം വാക്കുകള്‍ വീഴുകയാണെങ്കില്‍ ആരാധകരെ നിരാശരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഞാനാണദ്ദേഹത്തെ തിരുത്തിയത്. വിജയ് എന്ന നടന് പറയുന്ന ഡയലോഗല്ല അത്. ചിത്രത്തിലെ കഥാപാത്രമായ പാര്‍ത്ഥിപന്റെ വാക്കുകളാണ്. അങ്ങനെയൊരു സംഭാഷണം അദ്ദേഹം പറയുന്നതിന് പിന്നിലും ശക്തമായ പശ്ചാത്തലം സിനിമയിലുണ്ട്. ദേഷ്യം വരുമ്പോള്‍ നമ്മള് ആരായാലും ചീത്ത വാക്കുകള്‍ പ്രയോഗിക്കുന്ന ചില സന്ദര്ഭങ്ങളുണ്ടാകാറില്ലേ. അത്തരമൊരു സാഹചര്യം ലിയോയിലെ നായകനും നേരിടേണ്ടി വരികയാണ്. അപ്പോള്‍ ആ രീതിയില്‍ കഥാപാത്രവും പ്രതികരിച്ച് പോവുകയാണ്. ആ നിലയ്ക്ക് ഡയലോഗ് പറയുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ തിരുത്തിയപ്പോഴാണ് അദ്ദേഹം സംഭാഷണം പറയാന്‍ തയ്യാറായത്. ഇക്കാര്യത്തില്‍ എനിക്കൊരു തെറ്റ് പറ്റി. ട്രെയിലറില്‍ വളരെ അസ്ഥാനത്താണ് ഡയലോഗ് പ്രസന്റ് ചെയ്യപ്പെട്ടത്. അത് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടതാകാം. എന്നാല്‍ ചിത്രം സെന്‍സറിംഗിന് പോയപ്പോള്‍ ആ ഡയലോഗ് മ്യൂട്ട് ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റടിസ്ഥാനത്തില്‍ അത് മ്യൂട്ട് ചെയ്തിട്ടാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതും. ഇനിയെങ്കിലും വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കണം. ലോകേഷ് കനകരാജ് പറഞ്ഞു.
ട്രെയിലറിലെ വിവാദമായ ഡയലോഗ് ഇതായിരുന്നു
ഹിന്ദു മക്കള്‍ ഇയക്കം എന്ന സംഘടനയ്ക്ക് പിന്നാലെ ബി.ജെ.പി. സംസ്ഥാന ഘടകവും ഈ സംഭാഷണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയില്‍നിന്നും ആ സംഭാഷണം നീക്കണമെന്നാണ് അവരുടെ ആവശ്യം.
Recent Comments