കേരളത്തിലെ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടം നേടി വിജയ് ചിത്രം ലിയോ. ആദ്യ ദിനം 12 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി. കേരള ബോക്സോഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ് കളക്ഷന്‍ ഒന്നാം സ്ഥാനം 12 കോടിയുമായി ലിയോ മുന്‍ നിരയിലെത്തിയപ്പോള്‍ 7.25 കോടി നേടിയ കെജി എഫ്, 6.76 കോടി നേടിയ ഒടിയന്, വിജയുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോര്‍ഡുകള്‍ ആണ് പഴങ്കഥ ആയത്.
തമിഴ് നാട്ടില്‍ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയില്‍ പ്പരം കളക്ഷനുമായി തിയേറ്ററുകളില്‍ വന്‍ വിജയം കൊയ്യുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയില്‍ എത്തുമ്പോള്‍ മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു. 313 ലേറ്റ് നൈറ്റ് ഷോസ് ആണ് ഇന്നലെ മാത്രം ചിത്രത്തിനായി കേരളത്തില്‍ നടന്നത്. ഹൗസ്ഫുള് ഷോകളുമായി കുതിക്കുന്ന ലിയോക്ക് വര്‍ക്കിങ് ഡേ ആയിട്ട് കൂടി ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണുള്ളത്. കേരളത്തിലെ മിക്ക തിയേറ്ററുകളും രാവിലെ മുതല്‍ ഇന്നത്തെ അഡിഷണല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
Recent Comments