ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
ഈ അഭിപ്രായങ്ങളിലെ ശരിയും തെറ്റും വായനക്കാര്‍ തന്നെ തിരിച്ചറിയൂ.
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജികൈലാസ് സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മൂന്നു ദിവസങ്ങളിലായി പതിനഞ്ച് കോടിയാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്നിന്നായി കടുവ വാരിക്കൂട്ടിയത്. പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങളുണ്ടെങ്കിലും കടുവ മാസ് എന്റര്‍ ടെയിനറാണെന്ന് എല്ലാവരും ഒരേസ്വരത്തില്‍ അംഗീകരിക്കുന്നു. ഇതിനിടയിലാണ് സിന്‍സി അനില്‍ എന്ന വീട്ടമ്മ തന്റെ ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പ് വിവാദമായത്.
മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞാൻ അടങ്ങുന്ന സമൂഹം നിങ്ങളെ വിലയിരുത്തിയിട്ടുള്ളത്…
അതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്…
സംഭാഷണം എഴുതിയവർ ആരുമാകട്ടെ…സംവിധാനം ചെയ്തവരും ആരുമാകട്ടെ…
ഈ ഡയലോഗ് നിങ്ങൾ പറയുമ്പോൾ നിങ്ങള്‍ക്ക് അതിൽ അസ്വഭാവികത ഒന്നും തോന്നിയില്ലേ….???
ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം എന്ന് പറഞ്ഞു വാങ്ങുന്ന കൈയടിയിൽ നിന്നും എന്താണ് നിങ്ങൾ സമൂഹത്തിലേക്ക് നൽകുന്ന സന്ദേശം????
8 മാസം ഗർഭത്തിൽ ഉണ്ടായിരുന്ന എന്റെ മകന് അംനിയോട്ടിക് ഫ്ലൂയിഡ് ലീക്ക് ആയി പോയതിനെ തുടർന്ന് പ്രസവ സമയത്തു തലച്ചോറിലേക്ക് ഓക്സിജൻ കിട്ടാതെ വന്നത് കൊണ്ടുണ്ടായ തകരാർ ആണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്…
എന്ത് തരം വൈകല്യമാണെങ്കിലും അങ്ങനെയുള്ള ഓരോ കുഞ്ഞുങ്ങൾക്കും അങ്ങനെ സംഭവിക്കുന്നതിനു ഓരോ കാരണങ്ങൾ ഉണ്ടാകും…
സിനിമയിലെ ഡയലോഗ് കാണാതെ പഠിച്ചു പറയുമ്പോഴും കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു…
നിങ്ങളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നുണ്ട് ഇന്നത്തെ തലമുറ…
ഒഴിവാക്കാമായിരുന്ന അല്ലെങ്കിൽ യാതൊരു ആവശ്യവുമില്ലാത്ത ഒരു വാചകം കൊടുത്തു നിങ്ങൾ മുറിവേല്പിച്ചത് ഒരു ജന്മം മുഴുവനും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്കായി ജീവിതം മാറ്റി വച്ച മനുഷ്യരെയാണ്…
അങ്ങനെ ഒരു അമ്മയാണ് ഞാനും…ഞാൻ എന്ത് മഹാപാപം ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെ ഒരു കുഞ്ഞ് ഉണ്ടായതെന്നു ഒരു നിമിഷം പോലും ഞാൻ ചിന്തിച്ചിട്ടില്ല…
പകരം അവനെ വളർത്താൻ പ്രാപ്തിയുള്ള അമ്മ ഞാൻ ആയത് കൊണ്ടാണ് അവൻ എന്നിലേക്ക് വന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്…
അങ്ങനെ ആണ് ഭിന്നശേഷിക്കാരായ ഓരോ മക്കളുടെയും മാതാപിതാക്കൾ വിശ്വസിക്കുന്നത്…
അവരെ വളർത്തികൊണ്ട് വരാൻ ഞങ്ങൾ എടുക്കുന്ന ഒരോ പ്രയത്നങ്ങളിലും ഒരു പ്രതീക്ഷയുണ്ട്… ഞങ്ങളുടെ മക്കളെ കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്…..
നിങ്ങളുടെ മകളിൽ നിങ്ങൾക്കുള്ള അതെ പ്രതീക്ഷകൾ തന്നെ…
ഒരു വാക്ക് പോലും നിങ്ങളെ പോലുള്ളവർ അവർക്കു വേണ്ടി സംസാരിക്കാറില്ല…
ഇതെഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…
നിങ്ങളുടെ ഈ ചിത്രം കണ്ടു ഹൃദയം മുറിയാത്ത ഒരു ഭിന്നശേഷിക്കാരന്റെ മാതാപിതാക്കളും ഉണ്ടാവില്ല…..
ദയവു ചെയ്തു പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ scroll ചെയ്തു പോയേക്കുക..
ഈ വിഷയത്തിൽ എന്നെ വിമർശിക്കാൻ നിങ്ങള്‍ക്ക് യോഗ്യത ഇല്ല…
എന്റെ യോഗ്യത ഞാൻ അങ്ങനെ ഒരു മകന്റെ അമ്മയാണ് എന്നത് തന്നെയാണ്
ഇതിന് മറുപടിയായി മണിക്കൂറുകള്‍ക്കിപ്പുറം സംവിധായകന് ഷാജി കൈലാസ് നിര്‍വ്യാജം ക്ഷമ ചോദിച്ചുകൊണ്ട് തന്റെ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു.
ഷാജി കൈലാസ് എഴുതിയ വരികള്‍ ഇങ്ങനെ:
ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള് ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന് ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്….
നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..
ഷാജി കൈലാസിന്റെ പോസ്റ്റ് തന്റെ പേജില്‍ റീപോസ്റ്റ് ചെയ്ത് അതിനുമുകളില്‍ പൃഥ്വിരാജും ഇങ്ങനെ കുറിച്ചു:
തെറ്റാണ് സംഭവിച്ചത്. അതിനെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. മാപ്പ്.
Sorry. It was a mistake. We acknowledge and accept it.
സിന്‍സി അനിലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തുകൊണ്ടാണ് ഈ വിഷയത്തില്‍ പൃഥ്വിരാജിന്റെ അമ്മയും അഭിനേത്രിയുമായ മല്ലികാ സുകുമാരന്‍ പ്രതികരിച്ചത്.
മല്ലികാ സുകുമാരന്റെ കുറിപ്പ് ഇങ്ങനെ:
ഇനി വായനക്കാര്‍ തീരുമാനിക്കൂ… ഇവരില്‍ ആരുടെ പക്ഷത്താണ് ശരി, ആരുടെ പക്ഷത്താണ് തെറ്റ്? അഭിപ്രായം നിങ്ങളുടേത് മാത്രമായിരിക്കും. പക്ഷേ അത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാകട്ടെ.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments