താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് ഉടന്‍ കത്തയയ്ക്കുമെന്നും കത്തിന് മറുപടി കിട്ടിയിട്ടില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ ഒരിക്കല്‍കൂടി കാണാനെത്തുമെന്നുമുള്ള താക്കീതോടെയാണ് തന്റെ പത്രസമ്മേളനം നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര് അവസാനിപ്പിച്ചത്.
അമ്മയൊരു ക്ലബ്ബ് ആണെന്ന രീതിയില്‍ ഇടവേളബാബുവില്നിന്നുണ്ടായ പരാമര്‍ശം തെറ്റാണെന്നും അത് തിരുത്തിയില്ലെങ്കില്‍ അമ്മയില്‍നിന്ന് രാജിവയ്ക്കുമെന്നും ഗണേഷ്കുമാര് പറഞ്ഞു. ഇടവേള ബാബു ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടും മോഹന്‍ലാല്‍ അത് തിരുത്തിയില്ലെന്നും ഗണേഷ്കുമാര് ആരോപിക്കുന്നു.
‘ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന് കത്ത് എഴുതും. മുമ്പും അദ്ദേഹത്തിന് കത്തുകളെഴുതിയിട്ടുണ്ട്. ഒന്നിനും മറുപടി തന്നിട്ടില്ല. ഇത്തവണ മറുപടി കിട്ടിയില്ലെങ്കില്‍ ഞാന്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നുകൂടി കാണും.’ ഗണേഷ്കുമാര് പറഞ്ഞു.
‘നമ്മള് ഏത് ഓഫീസിലേയ്ക്ക് കത്തയച്ചാലും അത് കിട്ടിയെന്നോ ഇല്ലെന്നോ പറഞ്ഞ് മറുപടി തരാറുണ്ട്. അമ്മയുടെ ഓഫീസില്‍ അങ്ങനെയൊരു കീഴ്വഴക്കമേയില്ല. അമ്മയിലെ പല അംഗങ്ങളും ഇതേ പരാതി എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മയുടെ ഈ രീതിയും തിരുത്തണം.’ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
Recent Comments