വീണ്ടും മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുരുങ്ങി. ഇത്തവണ കുരുങ്ങിയത് രോഗിയോടൊപ്പം ഡോക്ടറും. അത്യാഹിത വിഭാഗത്തില്‍ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. സംഭവം അറിഞ്ഞ് മെഡിക്കല്‍ കോളേജ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇതിനുശേഷമാണ് ഇവരെ പുറത്തെത്തിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി രവീന്ദ്രനാണ് ഒന്നര ദിവസം അഥവ 42 മണിക്കൂര്‍ ലിഫ്റ്റില്‍ കുരുക്കിയത്. തുടര്‍ന്ന് മൂന്നു ജീവനക്കാരെ സസ്പെന്റ് ചെയ്യുകയുണ്ടായി. മെഡിക്കല്‍ കോളേജ് ഒ.പിയില്‍ നാല് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു ലിഫ്റ്റ് തകരാറിലായിരുന്നു നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രന് ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രന് കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി.
Recent Comments