റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട. നിര്‍ദേശങ്ങളുമായി അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. ‘വ്ലോഗര്‍മാര്‍’ എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്തിക്കുന്നതടക്കം 33 പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ്ക്യൂറി ശിപാര്‍ശ ചെയ്തത്.
‘അശ്വന്ത് കോക്ക്, ഉണ്ണി വ്ളോഗ്സ് സിനിഫൈല്‍, ചെകുത്താന്,
ലൈഫ് ഓഫ് ഷാസാം പോലുള്ള വ്ളോഗര്‍മാര്‍ പലപ്പോഴും കാര്യമായ വിമര്‍ശനത്തേക്കാള്‍ സെന്‍സേഷണലിസത്തിന് മുന്‍ഗണന നല്കുന്നു. ഇവര്‍ ഉപയോഗിക്കുന്നു അപകീര്‍ത്തികരമായ ഭാഷയും നിഷേധ മനോഭാവവും പ്രേക്ഷകന്റെ ഉപബോധമനസ്സിനെ സ്വാധീനിച്ചേക്കാം. ഇത് അവരെ സിനിമകള്‍ കാണുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു.’
‘ഒരു സിനിമ പുറത്തിറങ്ങി ആദ്യത്തെ 48 മണിക്കൂറില്‍ ഫിലിം റിവ്യൂ ചെയ്യുന്നതില്‍ നിന്ന് വ്ളോഗര്‍മാര്‍ വിട്ടുനില്‍ക്കണം. ഈ കൂളിംഗ് കാലയളവ് കാഴ്ചക്കാരെ സ്വന്തം അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ അനുവദിക്കുന്നു. വ്ളോഗര്‍മാര്‍ അവരുടെ സ്വാധീനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നിഷേധാത്മകമായ അവലോകനങ്ങള്‍ പ്രേക്ഷകരെ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കും. അത് ബോക്സ് ഓഫീസ് വിജയത്തെ ബാധിക്കുകയും സിനിമാ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും സാമ്പത്തിക നഷ്ടം ഉണ്ടാക്കും.’ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പറയുന്നു.
പത്തോളം നിര്‍ദേശങ്ങളുമായാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും നടതത്താതിരിക്കുക തുടങ്ങിയ പത്തോളം നിര്‍ദേശങ്ങളാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. റിവ്യൂവില്‍ പറയുന്ന കാര്യങ്ങളുടെ കൃത്യത വ്ളോഗര്‍മാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം.
Recent Comments