മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 40-ാമത് ചിത്രമായ ബേബി ഗേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്. മാജിക്ക് ഫ്രെയിം തന്നെ നിര്‍മ്മിച്ച ഗരുഡന്റെ സംവിധായകനാണ് അരുണ്‍ വര്‍മ്മ. ഒരു ത്രില്ലറാണ് ചിത്രം.
ബോബി -സഞ്ജയ് ആണ് ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് എഴുതുന്ന മൂന്നാമത്തെ തിരക്കഥയാണിത്. ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര് യൂ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
തൈക്കാട് ഗാന്ധിഭവനില്വച്ചായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങ്. ലിസ്റ്റിന് സ്റ്റീഫന്‍ സ്വിച്ചോണ്‍ കര്‍മ്മവും തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നല്കി. ജി. സുരേഷ് കുമാര്‍, എം. രഞ്ജിത്, ബി. രാഗേഷ്, ദിനേശ് പണിക്കര്‍, കല്ലിയൂര്‍ ശശി, ദീപുകരുണാകരന്‍ എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു. അഭിനേതാക്കളായ ലിജാ മോള്, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, അഭിമന്യു തിലകന്, സെന്തില്‍, ബാലാജി ശര്‍മ്മ, പ്രൊഫസര്‍ അലിയാര്, തമ്പാനൂര്‍ എസ്.ഐ. ശ്രീകുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ ബിനു എന്നിവരും സാന്നിഹിതരായിരുന്നു.
സംഗീതം- ജെയ്ക് ബിജോയ്സ്, കോ-പ്രൊഡ്യൂസര്‍- ജസ്റ്റിന് സ്റ്റീഫന്‍, എക്സിക്കുട്ടീവ്- പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് പന്തളം, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്- അഖില്‍ യശോധരന്, ഛായാഗ്രഹണം- ഫയസ് സിദ്ദിഖ്, എഡിറ്റിംഗ്- ഷൈജിത്ത് കുമാരന്, കലാസംവിധാനം- അനിസ് നെടുമങ്ങാട്, കോസ്റ്റ്യും ഡിസൈന്‍- മെല്വിന് ജെ, മേക്കപ്പ്- റഷീദ് അഹമ്മദ്, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍, അഡ്മിനിസ്റ്റേഷന് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- പ്രസാദ് നമ്പ്യാങ്കാവ്, ജയശീലന്‍ സദാനന്ദന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, തിരുവനന്തപുരത്തും പരിസരങ്ങളിലുമായി സിനിമയുടെചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments