പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തില്‍ (2025) തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പര്‍ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ബേബി ഗേള്‍’ എന്നു പേരിട്ടിരിക്കുന്ന ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ആണ്.
രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിന് സ്റ്റീഫന്‍ ആദ്യമായി നിര്‍മ്മിച്ച റോഡ് ത്രില്ലര്‍ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി സഞ്ജയ് യുടെതായിരുന്നു. ഇക്കുറി ഈ ടീമിലേക്ക് ഒരു ഹിറ്റ് സംവിധായകന് കൂടി ചേരുകയാണ്. ലിസ്റ്റിന് സ്റ്റീഫന്‍ തന്നെ നിര്‍മ്മിച്ച സുരേഷ് ഗോപി- ബിജു മേനോന് കോമ്പോ ഒന്നിച്ച സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രം ‘ഗരുഡന്’ന്റെ സംവിധായകന് അരുണ്‍ വര്‍മ്മയാണ് ‘ബേബി ഗേള്‍’ സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യചിത്രം തന്നെ സൂപ്പര്‍ ഹിറ്റ് നേടിയ സംവിധായകനാണ് അരുണ്‍ വര്‍മ്മ. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ടൈറ്റില്‍ പുറത്തിറങ്ങിയതിനൊപ്പം വര്‍ദ്ധിച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോള്, സംഗീത് പ്രതാപ്, അഭിമന്യു തിലകന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടുത്ത അപ്ഡേറ്റ്സിലൂടെ അറിയിക്കും. കുഞ്ചാക്കോ ബോബനും ലിസ്റ്റിന് സ്റ്റീഫനും ഒരുമിച്ച് നിര്‍മ്മിച്ച്, കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തില്‍ എത്തുന്ന, രതീഷ് പൊതുവാള് സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിന്. പുതുവര്‍ഷമായ 2025ല്‍ മാജിക് ഫ്രെയിം സി ന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗണ്‍സ്മെന്റ്കള്‍ ഉണ്ടാകുമെന്നാണ് അറിവ്. വിപിന്‍ കുമാര്‍ 10ജി മീഡിയ പിആര്‍ഒ മഞ്ജു ഗോപിനാഥ്.
Recent Comments