എട്ട് തോട്ടാക്കള്‍, ജീവി എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ നായകനായി വേരുറപ്പിച്ച നടനാണ് വെട്രി. വെട്രി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലോക്ക് ഡൗണ്‍ നൈറ്റ്സ്.’ എസ്.എസ്. സ്റ്റാന്‍ലിയാണ് സംവിധായകന്. ‘ഏപ്രില്‍ മാതത്തില്’, ‘പുതുക്കോട്ടയില്‍ ഇരുന്ത് ശരവണന്’, ‘ഈ സി ആര് റോഡ്’ എന്നീ ജനപ്രിയ സിനിമകളുടെ സംവിധായകനാണ് സ്റ്റാന്‍ലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി പ്രകാശനം ചെയ്തു. വന്‍ ബജറ്റില്‍ പൂര്‍ണമായും മലേഷ്യയില്‍ വെച്ചാണ് ചിത്രീകരണം.
2 എം സിനിമാസിന്റെ ബാനറില്‍ മലയാളിയായ വിനോദ് ശബരീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹംഷിനി പെരുമാളാണ് നായിക. ഒടിടിയില്‍ റിലീസായ ‘പൂചാണ്ടി’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ഹംഷിനി. മതിയഴകന്‍, ലോകന്‍, കോമള നായിഡു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സാലൈ സഹാദേവന് ഛായഗ്രഹണവും ജസ്റ്റിന് പ്രഭാകര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പി.ആര്.ഒ. സി.കെ. അജയകുമാര്‍.
Recent Comments