18-ാം ലോകസഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ളയെ സ്പീക്കറാകുന്നത്. ഓം ബിര്‍ളയ്ക്ക് മുമ്പ് രണ്ടു വട്ടം ലോകസഭ സ്പീക്കറായത് കോണ്‍ഗ്രസ് നേതാവ് ബല്‍റാം ജാക്കര്‍ ആണ്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് തുടര്‍ച്ചയായി ബല്‍റാം ജാക്കറാണ് ലോകസഭ സ്പീക്കറായത്.
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നിലവിലെ സ്പീക്കര്‍ ഓം ബിര്‍ലയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം മാവേലിക്കര എംപിയും മലയാളിയുമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് നിര്‍ത്തിയിരിക്കുന്നത്. ഓം ബിര്‍ലയുടെ പേര് നിര്‍ദ്ദേശിച്ച് 13 പ്രമേയങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരു നിര്‍ദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഓം ബിര്‍ലയുടെ പേര് നിര്‍ദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്ന് ഓം ബിര്‍ളയെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രോടേം സ്പീക്കര്‍ക്ക് നന്ദി അറിയിച്ചു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് മോദി പറഞ്ഞു. നവാഗത എംപിമാര്‍ക്ക് ഓം ബിര്‍ള പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഓം ബിര്‍ളയെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗിച്ചു. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം ഭരണഘടന സംരക്ഷിക്കാന്‍ സഭയിലുണ്ടാകണമെന്നാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.
Recent Comments