എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ എന്‍ ഡിഎ സഖ്യത്തിന്റെ നിറം മങ്ങി. എന്‍ഡിഎ സഖ്യം 400 സീറ്റിലേക്ക് കുതിക്കുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യ മുന്നണി ചെറുത്ത് നില്ക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. 400 സീറ്റുകള്‍ എന്‍ഡിഎ സഖ്യം നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിച്ചപ്പോള്‍ യഥാര്‍ത്ഥ ഫലത്തില്‍ 300 സീറ്റിലേക്കാണ് കിതച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം 200 സീറ്റുകള്‍ ഇന്ത്യ മുന്നണി കയ്യടക്കില്ലെന്ന പ്രവചനത്തെ തള്ളി ഇന്ത്യ മുന്നണി 240 ലേക്കാണ് കുതിക്കുന്നത്.
എന്‍ഡിഎയുടെ പ്രതീക്ഷകള്‍ തകര്‍ത്തത് യുപിയും മഹാരാഷ്ട്രയും ബംഗാളുമാണ്. പല സംസ്ഥാനങ്ങളിലെ കാവിക്കോട്ടകള്‍ തകരുകയും ചെയ്തു. അയോദ്ധ്യയിലെ രാമക്ഷേത്രം ബിജെപിയെ സഹായിച്ചില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നരേന്ദ്ര മോഡി മൂന്നാമതും പ്രധാനമന്ത്രിയാവാനാണ് സാധ്യത. അതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. ഭൂരിപക്ഷം ഉണ്ടാക്കാന്‍ ഇന്ത്യ മുന്നണി എന്‍ഡിഎ സഖ്യത്തില്‍ നിന്നും ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ടിഡിപി നേതാവ് ചന്ദ്ര ബാബുനായിഡുവിനെയും അടര്‍ത്തി മാറ്റാന്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യ മുന്നണി നേതാവ് ശരത് പവാര്‍ ഇവരുമായി ടെലഫോണില്‍ സംസാരിച്ചെന്ന വാര്‍ത്ത വരുന്നുണ്ട്. എന്നാല്‍ താന്‍ ബിജെപി സഖ്യത്തില്‍ തുടരുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ല. അതിനാല്‍ ഘടക കക്ഷികളെ ആശ്രയിച്ചു മാത്രമേ ബിജെപിക്ക് വരും കാലങ്ങളില്‍ മുന്നോട്ടു പോവാന്‍ കഴിയൂ. ഈ തെരഞ്ഞെടുപ്പിലെ ഹീറോ രാഹുല്‍ ഗാന്ധിയും സമാജ്വാദി നേതാവ് അഖിലേഷ് യാദവുമാണ്.
Recent Comments