ഹക്കീം ഷാജഹാന് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് കടകന്‍. ചിത്രം മാര്‍ച്ച് 1 ന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന് ലോകേഷ് കനകരാജ് റിലീസ് ചെയ്തു.
നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നിലമ്പൂരിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ബോധി, എസ്.കെ. മമ്പാട് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഖലീലാണ് നിര്‍മ്മാതാവ്.
‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന് നായകനാവുന്ന ‘കടകനി’ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെതാണ് സംഗീതം.
Recent Comments