റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോണി ആന്റണി, ഹരിശ്രീ അശോകന്, ജാഫര്‍ ഇടുക്കി എന്നിവരാണ് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ പ്രധാന താരനിരക്കാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ അവസാനം ആലപ്പുഴയില്‍ നടക്കും. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇഷ്ക്കിന് ശേഷം രതീഷ് രവി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ നായികയടക്കം പുതുമുഖങ്ങളെ തേടുകയാണ് സംവിധായകന് മാര്‍ത്താണ്ഡന്‍. ആലപ്പുഴ പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തിലേയ്ക്ക് ആലപ്പുഴ ജില്ലയില്‍നിന്നുള്ളവര്‍ക്കാണ് മുന്‍ഗണന. 18 നും 24 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും 30 നും 65 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് തേടുന്നത്. മാറ്റ്നി ലൈവ് വഴിയാണ് കാസ്റ്റിംഗ്. താല്‍പ്പര്യമുള്ളവര്‍ matinee.live വഴി രജിസ്റ്റര്‍ ചെയ്യുക.
Recent Comments