ലോട്ടറി രാജാവ് സാന്റിഗോ മാർട്ടിനെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് വരവേൽക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം .അതിനുവേണ്ടി സംസ്ഥാന സർക്കാർ ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കിയേക്കും .ഇതുവഴി കേരളത്തിൽ അന്യ സംസ്ഥാന ലോട്ടറികളും കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലും വിൽപ്പന നടത്തുവാനുള്ള സാഹചര്യം ഉണ്ടാവും. അതോടെ കേരള ലോട്ടറി തകർക്കാനും ലോട്ടറി മാഫിയ വളരാനും സാധ്യതയുണ്ടെന്ന് ആരോപണം ഉയരുന്നു.
.ഇതുസംബന്ധിച്ച് ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറങ്ങിയാൽ ലോട്ടറി രംഗത്തെ കുത്തകളും കോർപ്പറേറ്റുകളും കേരളത്തിലെത്തും .അതോടെ അവർ ഇപ്പോൾ വിജയകരമായി പ്രവർത്തിക്കുന്ന കേരള ലോട്ടറിക്ക് കനത്ത ഭീഷണിയും വെല്ലുവിളിയും ഉയർത്തുമെന്നാണ് ആരോപണം .ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വരുമെന്നാണ് സൂചനകൾ .. ലോട്ടറി രാജാവ് സാന്റിഗോ മാർട്ടിനെ സഹായിക്കാൻ വേണ്ടിയാണ് ലോട്ടറി ചട്ടം ഭേദഗതി ചെയ്യുന്നതെന്ന ആരോപണവുമുണ്ട് .
ഒരു കാലത്ത് ലോട്ടറി രാജാവ് സാന്റിഗോ മാർട്ടിനും സി പി എം തമ്മിലുള്ള അവിശുദ്ധ ബന്ധം വലിയ വിവാദമായിരുന്നു.സിപിഎം മുഖപത്രമായ ദേശാഭിമാനിക്കു വേണ്ടി രണ്ട് കോടി രൂപ സാന്റിഗോ മാർട്ടിൽ നിന്നും ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട പാർട്ടി നേതാവ് ഇ പി ജയരാജനെതിരെ പാർട്ടിയിൽ നിന്നും പോലും ആക്ഷേപം ഉയരുകയും പാർട്ടി അദ്ദേഹത്തെ ശാസിക്കുകയും ചെയതത് ചരിത്രമാണ് .
കഴിഞ്ഞ വർഷം സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു വര്‍ഷത്തെ ലോട്ടറി വിറ്റുവരവ് 15,000 കോടിയുടേതെന്ന് ഇ ഡി വെളിപ്പെടുത്തിയിരുന്നു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2014ല്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുവരെ മാര്‍ട്ടിന്റെ 1000 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതായും ഇതില്‍ 622 കോടി ഇ ഡി കൊച്ചി യൂണിറ്റും 409 കോടി കൊല്‍ക്കത്ത യൂണിറ്റുമാണ് കണ്ടു കെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു . ഈ സ്വത്തുക്കൾ സാന്റിഗോ മാർട്ടിൻ ലോട്ടറി വില്‍പ്പനയില്‍ നിന്നുണ്ടാക്കിയതാണ്.
ഒരുകാലത്ത് അന്യസംസ്ഥാന ലോട്ടറികളും സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി ടിക്കറ്റുകൾ കേരളത്തിലും വിറ്റിരുന്നു .ആ ലോട്ടറികളെക്കുറിച്ച് പലവിധ ആരോപണങ്ങളും സംശയങ്ങളും ഉയർന്നതിനെത്തുടർന്നാണ് ഇവ കേരളത്തിൽ വിൽക്കുന്നത് തടഞ്ഞത് .അപ്പോൾ കേരള ലോട്ടറികൾ അന്യസംസ്ഥാനങ്ങളിലും വിൽക്കരുതെന്ന് കോടതി വ്യക്തമാക്കി .അതോടെയാണ് കേരള ലോട്ടറി കേരളത്തിനു പുറത്തും അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിലും വിൽക്കുവാൻ പാടില്ലാത്ത അവസ്ഥയുണ്ടായത് .
നിലവിൽ കേരളത്തിനു പുറത്ത് വിൽക്കുവാൻ അനുമതിയില്ലെങ്കിലും അനധികൃത വിൽപ്പന വ്യാപകമായിരുന്നു. കേരള ലോട്ടറിക്ക് വിശ്വാസ്യത കൂടുതലായതിനാൽ പല സംസ്ഥാനങ്ങളിലും കേഡറാല ലോട്ടറിക്ക് ആവശ്യക്കാർ കൂടുതലാണ്. ഈ സാധ്യത തിരിച്ചറിഞ്ഞാണ് ചട്ടഭേദഗതിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ അസമിലും ത്രിപുരയിലും സിക്കിമിലും മേഘാലയത്തിലുമുമൊക്കെ കേരള ലോട്ടറി വിൽക്കാൻ കഴിയുമ്പോൾ അവിടെയുള്ള ലോട്ടറികൾക്ക് കേരളത്തിലും വിൽക്കാൻ അനുമതി നൽകേണ്ടി വരും .ഇത് കേരളത്തിലെ ലോട്ടറി ടിക്കറ്റു വിൽപ്പനക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുകയും കോർപ്പറേറ്റുകൾക്കും കുത്തകൾക്കും വൻ ലാഭം നേടാനും കഴിയുമെന്നാണ് പരാതി. പുതിയ തീരുമാനത്തിന്റെ ഫലമായി സാന്റിഗോ മാർട്ടിനടക്കമുള്ള ലോട്ടറി മാഫിയയ്ക്ക് കേരളത്തിൽ ചുവപ്പ് പരവതാനി വിരിക്കുകയായിരിക്കും ചെയ്യുക.
ആസാം ,അരുണാചൽപ്രദേശ് ,പശ്ചിമ ബംഗാൾ ,മേഘാലയ ,നാഗാലാൻഡ് ,മിസോറാം ,ഗോവ,മഹാരാഷ്ട്ര ,മണിപ്പൂർ ,മധ്യപ്രദേശ് ,പഞ്ചാബ് ,സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ലോട്ടറി നിയമവിധേയമാണ് .അതാത് സംസ്ഥാന സർക്കാരുകളുമായി ധാരണയിലെത്തിയാൽ മാത്രമെ കേരള ലോട്ടറി പ്രസ്തുത സംസ്ഥാനങ്ങളിൽ വിൽക്കുവാൻ കഴിയൂ.സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം കേരള ലോട്ടറിയെ തകർക്കാനും ലോട്ടറി മാഫിയായികൾക്ക് തഴച്ചു വളരാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുമെന്നാണ് കേരള ലോട്ടറി ടിക്കറ്റു വില്പനക്കാരുടെ പരാതികൾ .
Recent Comments