ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരിലെ കടമ്പേരിയില്‍ ആരംഭിച്ചു. മലബാറിലെ കലാരംഗങ്ങളില്‍, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോന്ന സുജില്‍ മാങ്ങാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തികച്ചും ലളിതമായ ചടങ്ങില്‍ ആന്തളൂര്‍ മുനിസിപ്പല്‍ ചെയര്മാന് പി. മുകുന്ദന് ആദ്യ ഭദ്രദീപം തെളിയിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിജേഷ് വിശ്വം ഫസ്റ്റ് ക്ലാപ്പും നല്കി.
നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ് കൊച്ചു കൊച്ചു നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും, ഹൃദയാര്‍ജകമായ മുഹൂര്‍ത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ലുക്മാനും, തന്വി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോരുന്നതൊണ്ണൂറോളം വരുന്ന കലാകാരന്മാരേയും കലാകാരികളേയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഹൈടെക്ക് ഫിലിംസിന്റെ ബാനറില്‍ ധനഞ്ജയന് പി.വിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ ശ്രദ്ധയാകര്‍ഷിച്ച വെള്ളം എന്ന ചിത്രത്തിന്റെ കോ- റൈറ്ററായ വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം പ്രണവ് സി പി.,
ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റിംഗ് അതുല്‍ വിജയ്, കലാസംവിധാനം അജയ് മങ്ങാട്, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്, പ്രൊജക്ട് ഡിസൈനര്‍ കെ.കെ., എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ പ്രശോഭ് വിജയ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രതീഷ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി.കെ., പി.ആര്.ഒ വാഴൂര്‍ ജോസ്.
തളിപ്പറമ്പ്, പയ്യന്നൂര്‍, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
Recent Comments